ചെന്നൈ:നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന്. തെന്നിന്‍ഡ്യന്‍ താര ജോഡികളുടെ സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തമിഴിലെ യുവസംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം ജൂണ്‍ ഒമ്ബതിന് നടക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്.
നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് വച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയില്‍ വച്ചാകുമെന്നാണ് റിപോര്‍ടുകള്‍ വന്നിരുന്നത്. മാലിദ്വീപില്‍ വച്ച് സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ നടക്കുമെന്നും റിപോര്‍ടുകളുണ്ട്.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്.