തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് . കൊട്ടിക്കലാശം നടന്ന പാലാരിവട്ടം ജംഗ്ഷനില്‍ റോഡ് ഷോയും ബൈക്ക് റാലിയുമെല്ലാമായി അണികളെ സ്ഥാനാര്‍ത്ഥികള്‍ ആവേശം കൊള്ളിച്ചു.
ബൈക്ക് റോഡ് ഷോയോട് കൂടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടത്തേക്ക് കൊട്ടിക്കലാശത്തിനെത്തിയത്. മുതിര്‍ന്ന നേതാക്കളും ഉമ തോമസിനൊപ്പം കൊട്ടിക്കലാശത്തിനെത്തിയത് ആവേശം വിതറി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍ പി.സി.ജോര്‍ജിനൊപ്പം നയിച്ച റോഡ് ഷോയ്ക്ക് ശേഷം കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പാലാരിവട്ടെത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് മൂന്നു മണിയോടെ തന്നെ റോഡ് ഷോ അവസാനിപ്പിച്ച് അഞ്ചു മണിയോടെ പാലാരിവട്ടം ജംഗ്ഷനിലേക്ക് എത്തി.