Sunday, December 22, 2024

HomeCrimeസുനന്ദ പുഷ്‌കര്‍ കേസ് കോടതി മൂന്നാം തവണയും മാറ്റിവെച്ചു

സുനന്ദ പുഷ്‌കര്‍ കേസ് കോടതി മൂന്നാം തവണയും മാറ്റിവെച്ചു

spot_img
spot_img

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ഭര്‍ത്താവ് ശശി തരൂരിനെ പ്രതി ചേര്‍ക്കണമോയെന്ന കാര്യത്തില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി എന്ന് കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടതി കേസ് മാറ്റിവെക്കുന്നത്. ഭര്‍ത്താവ് ശശി തരൂരിനെതിരെ സുനന്ദയുടെ മരണത്തില്‍ പ്രേരണയ്‌ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പോലീസ് ആവശ്യം. എന്നാല്‍ തനിക്കെതിരെ തെളിവുകളില്ലെന്നാണ് ശശി തരൂരിന്റെ വാദം.

സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പഹ്വ കോടതിയെ അറിയിച്ചിരുന്നു. 2014 ജനുവരി 17നായിരുന്നു ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments