Monday, December 23, 2024

HomeCinema'കോണ്‍ജുറിം​ഗ്'-ലെ പ്രേത ഭവനം വിറ്റ് പോയി, 11.72 കോടി രൂപയ്ക്ക്

‘കോണ്‍ജുറിം​ഗ്’-ലെ പ്രേത ഭവനം വിറ്റ് പോയി, 11.72 കോടി രൂപയ്ക്ക്

spot_img
spot_img

കുപ്രസിദ്ധ ‘കോണ്‍ജുറിം​ഗ്’ പ്രേത ഭവനം വിറ്റു. 2013 ല്‍ പുറത്തിറങ്ങിയ കോണ്‍ജുറിം​ഗ് എന്ന പ്രേത ചിത്രം ഈ വീടിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്- 11.72 കോടി രൂപയ്ക്കാണ് വീട് വിറ്റത്.

1736 ലാണ് ഒറ്റപ്പെട്ട് കിടക്കുന്ന 8.5 ഏക്കറില്‍ ഈ വീട് നിര്‍മിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലന്‍ഡില്‍ നിന്ന് 40 മിനിറ്റ് അകലെയാണ് വീട്. ഈ വീട്ടില്‍ നിരവധി അസ്വാഭാവിക സംഭവങ്ങള്‍ അരങ്ങേറിയതായാണ് മുന്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന ബാത്ഷേബ ഷര്‍മന്റെ ആത്മാവാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ.

ബാത്ഷേബ ഷര്‍മന്റെ പ്രേതാത്മാവ് കാരണം ആ വീട്ടില്‍ ആര്‍ക്കും ഒരു വര്‍ഷത്തില്‍ കൂടുല്‍ താമസിക്കാന്‍ സാധിക്കാതായി. അങ്ങനെ ഷര്‍മനെ തളയ്ക്കാന്‍ 1970 കളില്‍ പ്രശസ്ത പാരാനോര്‍മല്‍ ഇന്‍വെസ്റ്റി​ഗേറ്റേഴ്സായ എഡ് വാറന്റെയും ലോറെയ്ന്‍ വാറന്റെയും സഹായം തേടുകയായിരുന്നു. ഈ കഥയാണ് കോണ്‍ജുറിം​ഗില്‍ പറഞ്ഞിരിക്കുന്നത്.

പ്രേത വീട് എന്നാണ് പേരെങ്കിലും നിരവധി പേരാണ് വീട് വാങ്ങാന്‍ സന്നദ്ധ ത അറിയിച്ച്‌ രം​ഗത്ത് വന്നത്. പാരാനോര്‍മല്‍ ഇന്‍വെസ്റ്റി​ഗേറ്റേഴ്സായ ജെന്‍-കോറി ഹെയ്ന്‍സന്‍ ദമ്ബതികളില്‍ നിന്ന് 58 കാരിയായ ജാകുലിന്‍ നുനെസാണ് വീട് സ്വന്തമാക്കിയത്.

വില്‍പനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഈ വീട്ടില്‍ അവര്‍ താമസിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തങ്ങള്‍ താമസിച്ചിരുന്നപ്പോള്‍ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും വീട്ടില്‍ അരങ്ങേറിയിരുന്നതായി ഇരുവരും വിദേശമാധ്യമമായ വോള്‍ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കി.

വീട് വാങ്ങിയതിനെ കുറിച്ച്‌ ജാകുലിന്‍ പ്രതികരിച്ചത് ഇങ്ങനെ : എന്നെ സംബന്ധിച്ച്‌ ഏറെ വ്യക്തിപരമാണ് ഇത്. മരിച്ച വ്യക്തികളുമായി സംസാരിക്കാന്‍ ഈ വീട് സഹായിക്കുമെന്ന് കരുതുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments