പ്യോഗ്യാങ്: ഉത്തര കൊറിയയില്‍ കൊവിഡ് കുറയുന്ന പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നീക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ മാറ്റുന്നതെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പറഞ്ഞു.
അതിര്‍ത്തി രാജ്യമായ ചൈനയില്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ മാറ്റുന്നതെന്നത് ശ്രദ്ധേയമാണ്. അതേസമയം, ചൈനീസ് നഗരമായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നീക്കും. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണിത്.
രോഗവ്യാപനം കുറഞ്ഞതോടെ ബീജിംഗിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി.