സിജോയ് പറപ്പള്ളിൽ
ന്യൂ ജേഴ്സി: ടെക്സാസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ പ്രാത്ഥനകൾ അർപ്പിച്ചു.
ഈ കഴിഞ്ഞ ഞായറാഴ്ച ക്നാനായ റീജിയണിലെ വിവിധ ഇടവകളിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പരേതർക്കു വേണ്ടി മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥന ശുശൂഷകൾ നടത്തി.
ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിലേയും ഫിലാഡൽഫിയ ക്നാനായ കത്തോലിക്കാ മിഷനിലെയും പ്രാത്ഥന ശുശൂഷകൾക്ക് മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നേതൃത്വം നൽകി.