പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചടി നല്‍കുമെന്ന് ഭീഷണി സന്ദേശം. സമൂഹമാധ്യമത്തിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹിയിലെ കുപ്രസിദ്ധ കുറ്റവാളി നീരജ് ബാവനയുടെ സംഘമാണ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെയ്‌സ്ബുക്ക് പേജില്‍ സ്റ്റോറിയായിട്ടാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ദു മൂസെവാല തങ്ങളുടെ ഹൃദയത്തിന്റെ ഭാഗമാണ്. കൊലപാതകം ഹൃദയഭേദകമായ സംഭവമാണ് രണ്ട് ദിവസത്തിനകം ഫലമുണ്ടാകുമെന്നുമാണ് സന്ദേശം.
കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി തിഹാര്‍ ജയിലില്‍ കഴിയുന്ന നീരജ് ബവാനയെ സ്റ്റോറിയില്‍ ടാഗ് ചെയ്തിട്ടുണ്ട്.