Thursday, December 26, 2024

HomeNewsKeralaതുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

spot_img
spot_img

കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടന്നു.

ഇന്ന് 1,370 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് കാരണം ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 630 പേര്‍ രോഗമുക്തരായി.

രണ്ട് മാസത്തിന് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നത്. ഇന്നലെ 1,197 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 644 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

ഇന്ന് എറണാകുളത്താണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത്; 463 എണ്ണം. തിരുവനന്തപുരം (239), കോട്ടയം (155) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. നിലവില്‍ 6129 പേരാണ് രോഗം ബാധിച്ച്‌ സംസ്ഥാനത്തുള്ളത്. മൊത്തം മരണം 69,753 ആണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments