Friday, March 14, 2025

HomeAmericaചിക്കാഗോ വടംവലി കിക്കോഫ് വെള്ളിയാഴ്‌ച നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വ്വഹിക്കും

ചിക്കാഗോ വടംവലി കിക്കോഫ് വെള്ളിയാഴ്‌ച നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് നിര്‍വ്വഹിക്കും

spot_img
spot_img

മാത്യു തട്ടാമറ്റം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ്  ജൂണ്‍ 3-നു വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ നിയമസഭ സ്പീക്കര്‍  എം.ബി രാജേഷ് നിർവഹിക്കും.

സെപ്റ്റംബര്‍  5-ാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് മൈതാനത്ത് വച്ചാണ്  മത്സരം.
 
കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന വടംവലി എന്ന കായികമത്സരത്തെ എട്ട് സംവത്സരങ്ങള്‍ക്കപ്പുറം ഇന്റര്‍നാഷണല്‍ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് വടംവലി മത്സരം കിക്കോഫ് ചെയ്യുന്നത്  സ്പീക്കര്‍  എം.ബി രാജേഷ് ആണെന്നതിൽ  ഏറെ അഭിമാനമുണ്ട്.

വിശിഷ്ടാതിഥികളായി ഇന്ത്യ പ്രസ് ക്ലബ് ഓഫ നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ.)  നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റവും, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി റവ. ഫാ. തോമസ് മുളവനാലും പങ്കെടുക്കുന്നതാണ്.

ലോകചരിത്രത്തില്‍ ആദ്യമായി പ്രൈസ്  മണി കൊണ്ട് പെരുമഴ തീര്‍ക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിന്റെ കിക്കോഫിനുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിനു കൈതക്കത്തൊട്ടിയില്‍ (പ്രസിഡന്റ്), ബൈജു ജോസ് പരുമല (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (ടൂര്‍ണമെന്റ് ചെയര്‍മാന്‍), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.) എന്നിവര്‍ സംയുക്തമായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments