Friday, December 27, 2024

HomeAmericaവാഷിങ്ടണിൽ ആശുപത്രി വളപ്പിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

വാഷിങ്ടണിൽ ആശുപത്രി വളപ്പിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ വീണ്ടും വെടിവയ്പ്.തല്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയുടെ വളപ്പിലാണ് വെടിവയ്പുണ്ടായതെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. ആശുപത്രി വളപ്പിലുണ്ടായ വെടിപയ്പില്‍ നാലു പേര്‍ മരിച്ചു. അക്രമിയും വെടിയേറ്റ് മരിച്ചു. ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് പുറത്തുവന്ന അക്രമി വെടിയുതിര്‍ക്കുക്കയായിരുന്നു. ടെക്‌സസിലെ സ്‌കൂളില്‍ നടന്ന വെടിവയ്പിന് പിന്നാലെയാണ് പുതിയ സംഭവം.

അക്രമി മരിച്ചുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് മുറികളുള്ള വലിയ കെട്ടിടങ്ങളാണ് ആശുപത്രി വളപ്പില്‍ ഉള്ളത്.

അതുകൊണ്ടുതെന്ന ആരെങ്കിലും ഒളിപ്പിച്ചിരിപ്പുണ്ടോയെന്ന് അറിയാന്‍ മുറികള്‍ കയറിയിറങ്ങി പൊലീസ് പരിശോധന നടത്തി. അക്രമി സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് പറയുന്നു . വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഓഫിസ് അടിയന്തരമായി റിപ്പോര്‍ട്ട് തേടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments