മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറാണ്.
അതേസമയം, ഫോര്‍ബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ 10 സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാം സ്ഥാനത്താണ്. ഗൗതം അദാനി ഒന്‍പതാം സ്ഥാനത്തും ഉണ്ട്.