ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍ കോവിഡാനന്തര അമേരിക്ക, മാധ്യമ ധര്‍മ്മം എന്നിവയെകുറിച്ച് സെമിനാര്‍ നടത്തുന്നു. ജൂലൈ മൂന്നിനു ശനിയാഴ്ച സെന്‍ട്രല്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം രാവിലെ 9 മുതല്‍ 10 വരെയാണ് സെമിനാര്‍.
സൂം പ്ലാറ്റ് ഫോമില്‍ നടത്തുന്ന സെമിനാറില്‍ ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കള്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഏവരെയും സഹര്‍ഷം ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോബിന്‍ പണിക്കരും അനുപമ വെങ്കിടേഷും ആണ് മുഖ്യപ്രഭാഷകര്‍. WFAA, ചാനല്‍ 8 ABC, യില്‍ 2012 മുതല്‍ റിപ്പോര്‍ട്ടര്‍ ആയി ജോലിചെയ്യുന്ന ജോബിന്‍ പണിക്കര്‍ 3 time EMMY അവാര്‍ഡും മാധ്യമപ്രവര്‍ത്തനത്തില്‍ മറ്റ് ധാരാളം അവാര്‍ഡുകളും നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ ജനിച്ചുവളര്‍ന്ന ജോബിന്‍ പണിക്കര്‍ കലിഫോര്‍ണിയയിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അനുപമ വെങ്കിടേഷ് മാസ് കമ്യൂണിക്കേഷന്‍ ജേര്‍ണലിസം പബ്ലിക്കേഷന്‍സ് പിജി ഡിപ്ലോമ കരസ്ഥമാക്കിയ മാധ്യമപ്രവര്‍ത്തകയാണ്. ഐസിപിഎന്‍എ പ്രസിഡന്റ് ഇലക്ട് സുനില്‍ തൈമറ്റം ആശംസയര്‍പ്പിക്കും.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും മാധ്യമ ധര്‍മ്മവും വളരെയധികം ചോദ്യചിഹ്നമായി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ അല്ലെങ്കില്‍ ഈ കാലഘട്ട മാറ്റത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ മാധ്യമ ധര്‍മ്മ ത്തിന്റെ പ്രായോഗിക തലങ്ങളിലേക്ക് കടക്കേണ്ടിയിരിക്കുന്നു. എല്ലാവരുടെയും വിലയേറിയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ടി.സി ചാക്കോ,ജോസ് പ്ലാക്കട്ട്, ബെന്നി ജോണ്‍, സിജു ജോര്‍ജ്, മാര്‍ട്ടിന്‍ വിലങ്ങോലില്‍, എബ്രഹാം തോമസ്, ഏബ്രഹാം തെക്കേമുറി എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്
സൂം ഐഡി – 882 7129 1388 പാസ് വേര്‍ഡ് – 2021. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.പി. ചെറിയാന്‍ (സെക്രട്ടറി) – 214 450 4107.