Thursday, December 26, 2024

HomeWorldമാസ്‌ക് ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും: ഡി.ജി.സി.എ

മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും: ഡി.ജി.സി.എ

spot_img
spot_img

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

വിമാനത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ നിയമ ലംഘകരായി കണക്കാക്കുമെന്നും യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും വിമാനം പുറപ്പെടും മുന്‍പ് ഇവരെ പുറത്താക്കുമെന്നും ഡിജിസിഎ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയുള്ള തീരുമാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments