Friday, November 22, 2024

HomeWorldസമാധാന ചര്‍ച്ചകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കരുത് ; യുഎന്‍ മേധാവി

സമാധാന ചര്‍ച്ചകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കരുത് ; യുഎന്‍ മേധാവി

spot_img
spot_img

ലോകമെമ്ബാടുമുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന പ്രവണത പുരുഷന്മാര്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം പോലുള്ള സമാധാന ചര്‍ച്ചക്കായുള്ള ഒത്തുചേരലില്‍ സ്ത്രീകളുടെ പ്രധാന്യം കുറയുന്നുവെന്ന് അന്റോണിയോ പറഞ്ഞു.’യുക്രെയ്ന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മാര്‍, മാലി എന്നിവിടങ്ങളിലെ ചര്‍ച്ചയില്‍ സ്ത്രീകളുടെ പ്രാധിനിത്യം കുറവാണ്. ഇത് അധികാര അസന്തുലിതാവസ്ഥയും പുരുഷാധിപത്യവും സൃഷ്ടിക്കുന്നു. ഇതാണ് നമ്മുടെ പരാജയത്തിന്റെ കാരണമെന്ന്’ യുഎന്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.


പുരുഷന്‍മാര്‍ അധികാരത്തില്‍ ഇരിക്കുന്നതും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നതും അവകാശ നിഷേധമാണ്. എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ തുല്ല്യ പങ്കാളിത്തം സമാധാനം കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ദശലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കി.

എന്നാല്‍ രാജ്യം വിട്ട് പോകെണ്ടെന്ന് തീരുമാനിച്ച സ്ത്രീകള്‍ ഇന്ന് ആരോഗ്യ സംരക്ഷണത്തിലും സാമൂഹിക പിന്തുണയിലും മുന്‍പന്തിയിലാണ്. അതിനാല്‍ അവരുടെ കാഴ്ചപ്പാടുകള്‍ സംഘര്‍ഷാവസ്ഥ മനസിലാക്കുന്നതിന് നിര്‍ണ്ണായകമാണ്, അവരുടെ പങ്കാളിത്തം സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്’. അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു

‘പല മേഖലകളിലും പുരുഷന്‍മാര്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പ്രയത്‌നിക്കുകയാണ്’. അഫ്ഗാനിസ്ഥാനെ ഉദാഹരണമാക്കി യുഎന്‍ മേധാവി പറഞ്ഞു. ‘മ്യാന്‍മാറില്‍ സ്ത്രീകള്‍ക്ക് തുറന്നുപറയുവാനുള്ള സ്വാതന്ത്രം ഇല്ല, അതുകൊണ്ടു തന്നെ അവര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തത്തിന് സാധ്യതയില്ല. മാലിയില്‍ തുടര്‍ച്ചയായ സൈനിക അട്ടിമറി മൂലം സ്ത്രീകള്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായി മാറി. ഇവിടെ തീവ്രവാദികള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം സാധ്യമാകുമോ എന്നത് സംശയമാണ്. സ്ത്രീവിരുദ്ധതയും സ്വേച്ഛാധിപത്യവും പരസ്പരം ശക്തിപ്പെടുത്തുന്നതാണ് ഇതിന് കാരണമെന്ന്’ അദ്ദേഹം ചൂണ്ടികാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments