Friday, December 27, 2024

HomeAmericaഓഐ.സി.സി ഡാളസ് ചാപ്റ്റര്‍ രൂപീകരണ യോഗം നാളെ (ഞായർ )ജൂണ്‍ 19ന്

ഓഐ.സി.സി ഡാളസ് ചാപ്റ്റര്‍ രൂപീകരണ യോഗം നാളെ (ഞായർ )ജൂണ്‍ 19ന്

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ രൂപീകരിക്കുന്നതിനും, തൃക്കാക്കര ഉമാതോമസിന്റെ വിജയത്തില്‍ ആഹ്‌ളാദം പങ്കുവയ്ക്കുന്നതിനും ജൂണ്‍ 19 ഞായര്‍ ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു.

ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ചേരുന്ന യോഗത്തില്‍ ജയിംസ് കൂടല്‍ (ഒഐസിസി യു.എസ്. ചെയര്‍മാന്‍), ബേബി മണകുന്നേല്‍(പ്രസിഡന്റ്), ജീമോന്‍ റാന്നി(ജനറല്‍ സെക്രട്ടറി), ബോബന്‍ കൊടുവത്ത് (വൈസ്.പ്രസിഡന്റ്, റീജിയന്‍ ഭാരവാഹികളായ വാവച്ചൻ മത്തായി (ഹൂസ്റ്റൺ) സജി ജോര്‍ജ്,റോയ് കൊടുവത്ത്, രാജന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍ പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments