ബെയ്ജിംഗ് : ചൈനയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും കെട്ടിടം തകര്‍ന്ന് വീണ് 5 പേര്‍ മരിച്ചു.
ഗ്വാംഗ്സി ഷുവാംഗിലാണ് സംഭവം.
മരം കെണ്ട് നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്ന് വീണത്. രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.കഴിഞ്ഞ ദിവസം രാത്രി മുതല്‍ കനത്ത മഴയാണ് ദഷിണ ചൈനയുടെ പല ഭാഗങ്ങളിലും തുടരുന്നത്. ഇതുവരെ 385.6 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി കലാവസ്ഥാ വകുപ്പ് അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തിന് സമീപത്ത് താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയില്‍ വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ മരം വീണതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് പുന:സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്