അബുജ: നൈജീരിയയില്‍ രണ്ടു പള്ളികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു.പള്ളിയിലുണ്ടായിരുന്ന മുപ്പതിലേറെ വിശ്വാസികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കഡുന സംസ്ഥാനത്തെ സെന്റ് മോസസ് കത്തോലിക്കാ പള്ളിയിലും മാറാനാത്ത പ്രോട്ടസ്റ്റന്റ് പള്ളിയിലുമായിരുന്നു ആക്രമണം. ആരാധനയ്ക്കിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട മൂന്നു പേരും കത്തോലിക്കരാണ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയവരിലേറെയും പ്രോട്ടസ്റ്റന്റ് വിശ്വാസികളും.
ജൂണ്‍ അഞ്ചിന് നൈജീരിയയിലെ ഒന്‍ഡോ സംസ്ഥാനത്തെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ പള്ളിയില്‍ ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടിരുന്നു.