Thursday, January 2, 2025

HomeAmericaകേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം : ഫോമ

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം : ഫോമ

spot_img
spot_img

(സലിം ആയിഷ : ഫോമാ പിആര്‍ഒ)

ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ സമ്പത് വ്യവസ്ഥയില്‍ നിന്നും മിശ്രസമ്പത് വ്യവസ്ഥയിലേക്ക് കേരളം ചുവടുമാറ്റം നടത്തിയെങ്കിലും, ഒരു സമ്പൂര്‍ണ്ണ നിക്ഷേപ സൗഹൃദ സംസ്ഥാന പദവി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്ന കുറവ് പരിഹരിക്കാന്‍ കേരളം ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫോമ.

ആളോഹരി വരുമാനത്തിലും, ആഭ്യന്തര ഉത്പാദന വളര്‍ച്ചയിലുമുള്ള വര്‍ധനകള്‍ ശുഭസൂചക മാണെങ്കിലും,വ്യവസായ നയത്തിലുള്ള അപാകതകള്‍ മൂലം പ്രവാസി വ്യവസായികള്‍ ഉള്‍പ്പടെയുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും, ചുവപ്പുനാടയില്‍ കുരുങ്ങി വ്യവസായികളുടെ ഊര്‍ജ്ജവും, പണവും കുരുങ്ങിപ്പോകുന്ന അവസ്ഥയും മാറാനും മാറ്റാനും സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് ഫോമാ ആഭ്യര്‍ത്ഥിച്ചു.

വ്യവസായ സൗഹൃദ പരിഷ്കാരങ്ങള്‍ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെയും ഉള്‍പ്പെടുത്തി കേന്ദ്ര ധനവിനിയോഗവകുപ്പ് ഉത്തരവിറക്കിയെങ്കിലും,.2019 ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങള്‍ കേരളം പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ല .

ധനവിനിയോഗവകുപ്പ് നിര്‍ദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളമെങ്കിലും, ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളത്തിന് ഇരുപത്തിയെട്ടാം സ്ഥാനം മാത്രമാണുള്ളത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥമൂലമോ, മുന്‍വിധിയോടെയുള്ള സമീപനം മൂലമോ ഒരു വ്യവസായവും തകര്‍ന്നു പോകുന്നതിനോ, അന്യസംസ്ഥാനങ്ങളിലേക്ക് മാറിപോകുന്നതിനോ ഉള്ള അവസരങ്ങള്‍ സംജാതമാകരുത്.

അന്‍പതുകളിലെ പിന്നോക്കാവസ്ഥയില്‍ നിന്ന് അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചത് ഇച്ചാ ശക്തിയും. വിദ്യാഭ്യാസത്തിലുണ്ടായ പുരോഗതിയും, പുരോഗമന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങള്‍ മൂലവുമാണ്. വ്യവസായ വളര്‍ച്ചയ്ക്കും നിക്ഷേപ സൗഹ്ര്യദ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുന്നതിനും കേരളത്തിന് കഴിയും.

കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിന് വ്യവസായ നിക്ഷേപകര്‍, വിദഗ്ദര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി,വ്യവസായ മുതല്‍ മുടക്കിന് സ്റ്റാര്‍ റേറ്റിംഗ് സംവിധാനം,കയറ്റുമതി ഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ലോജസ്റ്റിക്‌സ് പാര്‍ക്കുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഫലവത്തായി നടപ്പിലാക്കാന്‍ കഴിയണം.

മാത്രമല്ല വ്യവസായികളെയും പ്രവാസി സംഘടനകളെയും ഉള്‍പ്പെടുത്തി ലോക കേരള സഭയുടെയും, നോര്‍ക്കയുടെയും പുനര്‍നിര്‍മ്മാണം എന്നിവയും അനിവാര്യമാണ്.

കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബിന്റെ വെളിപ്പെടുത്തലുകളും, കിറ്റെക്‌സ് വ്യവസായ സ്ഥാപനത്തിന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചുവെന്ന വാര്‍ത്തയും, ഈ അവസരത്തില്‍ കൂട്ടി വായിക്കേണ്ടതുണ്ട്.

വ്യവസായ വകുപ്പും, കിറ്റെക്‌സ് സ്ഥാപനവുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനും, ആ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. നിരവധി പ്രവാസ വ്യവസായ മലയാളികള്‍ ആശങ്കയോടെയാണ് ഈ സ്ഥിതിവിശേഷത്തെ കാണുന്നത്.

വ്യവസായങ്ങള്‍ നാടിന്റെ പുരോഗതിക്കും, സാമ്പത്തിക വളര്‍ച്ചയ്ക്കും, ജനതയുടെ ആളോഹരി വരുമാനം ഉയര്‍ത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമായ ഘടകങ്ങളാണ് എന്ന് തിരിച്ചറിയാന്‍ എല്ലാവരും തയ്യാറാകണം.

ഒരു സമ്പൂര്‍ണ നിക്ഷേപ സൗഹ്യദ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് കഴിയുമെന്ന് ഫോമ പ്രത്യാശിക്കുന്നു. കേരളത്തിന്റെ വ്യ്വവസായ വളര്‍ച്ചയ്ക്കും പ്രവാസി വ്യവസായികളും, മറ്റും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിഹരിക്കാനും ഫോമാ എന്നും പ്രതിജ്ഞാ ബദ്ധമാണെന്നും ഫോമയുടെ എല്ലാ പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ഫോമാ നിര്‍വ്വാഹക സമിതിപ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ്.ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ ബിസിനസ് ഫോറം ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, മറ്റു ഭാരവാഹികളായ ആന്ററണി പ്രിന്‍സ്, ദിലീപ് വര്‍ഗ്ഗീസ്, വര്‍ക്കി എബ്രഹാം,ബേബി ഊരാളില്‍ ജോയി നെടിയകാലയില്‍, സൈമണ്‍ കോട്ടൂര്‍, ആനന്ദ് ഗംഗാധരന്‍, തോമസ് കോശി, ഡോ ഫ്രീമു വര്‍ഗ്ഗീസ്, സിജോ വടക്കന്‍, ബാബു ശിവദാസന്‍, മാണി സ്കറിയ, ഹനീഫ് എറണിക്കല്‍, സജയ് സെബാസ്റ്റിന്‍, ഷിനു ജോസഫ്, ജിബി തോമസ്, ഷാന മോഹന്‍, ലെബോണ്‍ മാത്യു എനിവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments