Friday, November 22, 2024

HomeHealth & Fitnessമദ്യപിക്കാത്തവരിലും ലിവര്‍ സിറോസിസ്, കാരണം ബ്രഡും ബിസ്കറ്റും

മദ്യപിക്കാത്തവരിലും ലിവര്‍ സിറോസിസ്, കാരണം ബ്രഡും ബിസ്കറ്റും

spot_img
spot_img

ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം, ഭക്ഷണം പാകം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ബ്രഡും ബിസ്കറ്റുമൊക്കെ ഇന്ന് പലരും പ്രഭാതഭക്ഷണമാക്കി മാറ്റി. എന്നാല്‍ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത് .


മദ്യപാനത്തെ തുടര്‍ന്നല്ലാതെ ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണ്. ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും കഴിയില്ല. അതിനാല്‍ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടത് ആവശ്യമാണ്.

ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍
മദ്യം,പാക്കേജ്‌ഡ് ഫുഡ്, സോഡിയം, ബേക്ക്‌ഡ് ഫുഡ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

മദ്യപാനശീലമുള്ളവർ കരള്‍ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയാല്‍ തന്നെ മദ്യം പൂർണമായും ഉപേക്ഷിക്കേണ്ടതാണ്. അല്ലെങ്കില്‍ കരള്‍ വീക്കം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളില്‍ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും. കൂടാതെ പ്രിസര്‍വേറ്റീവ്സും ചേര്‍ത്തിട്ടുണ്ടായിരിക്കും. ഇത് ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ സോഡിയം അഥവാ ഉപ്പ് നിയന്ത്രിക്കേണ്ടതുണ്ട്. വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

ബേക്ക് ചെയ്തെടുക്കുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കരളിന് നല്ലതല്ല. അതിനാല്‍ തന്നെ ബ്രഡും ബിസ്കറ്റും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments