Monday, December 23, 2024

HomeCinema'ദി കോച്ച്‌'എന്ന പേരിൽ അറിയപ്പെട്ട അംബിക റാവു: കുറിപ്പ് പങ്ക് വച്ച് ഫെഫ്ക

‘ദി കോച്ച്‌’എന്ന പേരിൽ അറിയപ്പെട്ട അംബിക റാവു: കുറിപ്പ് പങ്ക് വച്ച് ഫെഫ്ക

spot_img
spot_img

അന്തരിച്ച നടി അംബിക റാവുവിനെ മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല. ഏകദേശം 20 വര്‍ഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും പ്രവര്‍ത്തിച്ചിട്ടുള്ള അംബിക ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗമാണ്.

അംബിക റാവുവിനെക്കുറിച്ച്‌ ഫെഫ്ക പങ്കുവെച്ച കുറിപ്പ് വായിക്കാം.

ഫെഫ്കയുടെ കുറിപ്പ്;

ഏകദേശം 20 വര്‍ഷക്കാലം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു അന്തരിച്ചു. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗമാണ്. പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളേജ് കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രണയം, തിരുവമ്ബാടി തമ്ബാന്‍, ഫേസ് 2 ഫേസ്, 5 സുന്ദരികള്‍, തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.

”ദി കോച്ച്‌” എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്. അന്യഭാഷാ നടികള്‍ക്ക് മലയാളം ഡൈലോഗുകള്‍ക്ക് ലിപ് സിങ്ക് ചെയ്യാന്‍ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലസ്മേറ്റ്‌സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് & പെപ്പര്‍ അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ എന്. കഥാപാത്രം അടുത്ത കാലത്ത് അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷമാണ്. പ്രിയ അംഗത്തിന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments