Friday, November 22, 2024

HomeNewsIndiaരാജ്യത്തെ ജീവിക്കാന്‍ കൊള്ളാത്ത നഗരങ്ങളില്‍ ബംഗളൂരു ഒന്നാമത്

രാജ്യത്തെ ജീവിക്കാന്‍ കൊള്ളാത്ത നഗരങ്ങളില്‍ ബംഗളൂരു ഒന്നാമത്

spot_img
spot_img

ലോകത്തിലെ വിവിധ നഗരങ്ങളെക്കുറിച്ച്‌ അന്താരാഷ്ട്ര ഏജന്‍സി നടത്തിയ പഠനത്തില്‍ കര്‍ണാടക തലസ്ഥാനമായ ബംഗളൂരു അവസാന സ്ഥാനത്തായി.

ആഗോള മാധ്യമ, വിവര സേവന കമ്ബനിയായ ദി ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ-വിശകലന വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് (ഇ.ഐ.യു) ആണ് പഠനം നടത്തിയത്.

ലോക നഗരങ്ങളെ ആവാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചുള്ള പട്ടികയും ഇവര്‍ പുറത്തിറക്കി. പട്ടിക പ്രകാരം ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും താമസയോഗ്യമല്ലാത്ത നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ബംഗളൂരുവാണ്.

ഇ.ഐ.യുവിന്റെ ‘ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്സ് 2022’ ലോകമെമ്ബാടുമുള്ള 173 നഗരങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ വിശകലനം ചെയ്തിരുന്നു. അതില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് നഗരങ്ങളും ഉള്‍പ്പെടുന്നു. ബംഗളൂരുവിനെക്കൂടാതെ ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങള്‍. അഞ്ച് ഇന്ത്യന്‍ നഗരങ്ങളും പട്ടികയില്‍ 140 നും 146 നും ഇടയിലാണ് ഇടം പിടിച്ചത്.

ഇന്ത്യന്‍ നഗരങ്ങളില്‍, 56.5 ലിവബിലിറ്റി സ്‌കോര്‍ ഉള്ള ന്യൂഡല്‍ഹിക്ക് 140-ാം റാങ്ക് ലഭിച്ചു. തൊട്ടുപിന്നാലെ മുംബൈ 141 (സ്കോര്‍ 56.2), ചെന്നൈ 142 (സ്കോര്‍ 55.8), അഹമ്മദാബാദ് 143 (സ്കോര്‍ 55.7), ബെംഗളൂരു 146 (സ്കോര്‍ 54.4) എന്നിങ്ങനെ സ്ഥാനം ലഭിക്കുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments