ദില്ലി: ചൈനീസ് മൊബൈല്‍ കമ്ബനിയായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇഡി നടപടിയെടുത്തു. വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
രണ്ട് കിലോ സ്വര്‍ണവും 73 ലക്ഷം രൂപയും പിടിച്ചെടുത്തു. നികുതി വെട്ടിക്കുന്നതിനായി 62476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.
രണ്ട് ദിവസം മുമ്ബ് വിവോയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 44 സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ പ്രസ്താവനയില്‍ പറഞ്ഞു.