Thursday, November 21, 2024

HomeWorldAsia-Oceaniaഈ മെയിലിലൂടെ വധഭീഷിണി;പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു

ഈ മെയിലിലൂടെ വധഭീഷിണി;പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു

spot_img
spot_img

പി പി ചെറിയാൻ

റ്റാംമ്പ(ഫ്‌ളേറോഡ): മിനിസോട്ടയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം ഇന്‍ഹാന്‍ ഒമറിനെതിരെ ഈ മെയിലിലൂടെ വധഭീഷിണി മുഴക്കിയ പ്രതിയെ ഫെഡറല്‍ ജഡ്ജി ശിക്ഷിച്ചു.

ഒമറിനെ കൂടാതെ മറ്റ് മൂന്ന് യു.എസ്. കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്കും നേരെ ഇയാള്‍ ഇതേ ഭീഷിണി മുഴക്കിയിരുന്നു. അലക്‌സാന്‍ഡ്രിയ ഒക്കേഷ്യകോര്‍ട്ടസ്(ന്യൂയോര്‍ക്ക്), അയ്യാന പ്രസ്ലി(മാസ്സച്യുസെറ്റ്‌സ്), റഷിദാ റ്റായ്ബ് (മിഷിഗണ്‍) എന്നിവരാണ് മറ്റ് മൂന്നുപേര്‍.

ട്രമ്പിന്റെ അനുയായിയായ ഡേവിസ് ജോര്‍ജ് ഹന്നന്‍(67) ആണ് ശിക്ഷിക്കപ്പെട്ടത്. 7000 ഡോളര്‍ ഫൈനും, മൂന്ന് വര്‍ഷത്തെ പ്രൊബേഷനും, മാനസിക, സബ്‌സ്‌റ്‌റസ് അബ്യൂസ് എന്നിവക്കുള്ള ചികിത്സയുമാണ് കോടതി ശിക്ഷയായി വിധിച്ചത്.


മുമ്പത്തെ കോണ്‍ഗ്രസ് അംഗങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


2019 ജൂലായില്‍ ഈ അംഗങ്ങള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രമ്പിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതാണ് ഇങ്ങനെ ഒരു ഭീഷിണി അയക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചത്.
ഏപ്രില്‍ മാസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇന്നലെ ശിക്ഷ വിധിക്കുകയുമായിരുന്നു.

ഇത്തരം ഭീഷിണികള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്ന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് കാതന്‍ കിംമ്പള്‍ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 10 മാസംവരെ തടവുശിക്ഷ നല്‍കാവുന്നതാണ്. എന്നാല്‍ പ്രായവും, അനാരോഗ്യവും, പരിഗണിച്ചു പ്രൊബേഷന്‍ മതി എന്ന പ്രൊബേഷന്‍ ഓഫീസറുടെ അ്ഭ്യര്‍ത്ഥന മാനിച്ചാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി ചൂണ്ടികാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments