Friday, November 22, 2024

HomeMain Storyകേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം, നൂറില്‍ 87 പേര്‍ക്കും കണക്ഷന്‍

കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം, നൂറില്‍ 87 പേര്‍ക്കും കണക്ഷന്‍

spot_img
spot_img

ന്യൂഡല്‍ഹി :കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവമെന്ന് റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ഓരോ നൂറുപേരിലും 87 പേര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടെന്നാണ് കണക്ക്. ദേശീയ തലത്തില്‍ ഇത് 60 ആണ്. ഓരോ 100 പേരിലും ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തായി. ഒന്നാമതു ഡല്‍ഹിയാണ്. ഡല്‍ഹിയില്‍ 100 പേര്‍ക്ക് 186 ഇന്റര്‍നെറ്റ് കണക്ഷനുണ്ടെന്നാണു കണക്ക്.

ഗ്രാമീണമേഖലയില്‍ ഏറ്റവുമധികം ഇന്റര്‍നെറ്റ് സാന്ദ്രത കേരളത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും നഗരമേഖലകളില്‍ കണക്ഷനുകളുടെ എണ്ണം കൂടുമ്പോള്‍ കേരളത്തില്‍ തിരിച്ചാണ്. കേരളത്തിലെ നഗരമേഖലകളില്‍ ഓരോ 100 പേരില്‍ 64 പേര്‍ക്കാണ് ഇന്റര്‍നെറ്റ് കണക്ഷനുള്ളതെങ്കില്‍ ഗ്രാമീണമേഖലകളില്‍ 100 പേര്‍ക്കു 149 കണക്ഷനുകളാണ്.

ദേശീയ തലത്തില്‍ ഗ്രാമീണ മേഖലയില്‍ ഓരോ 100 പേരിലും 37 പേര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റ് ഉള്ളത്. നഗരമേഖയില്‍ 103 ആണ്. കേരളത്തില്‍ ആകെ ഇന്റര്‍നെറ്റ് കണക്ഷന്‍ 3.1 കോടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കണക്ഷന്‍ : 7.14 കോടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments