Thursday, October 17, 2024

HomeAmericaഡോ. ജോണ്‍ ബ്രിട്ടാസിനു കേരള സെന്റര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

ഡോ. ജോണ്‍ ബ്രിട്ടാസിനു കേരള സെന്റര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു

spot_img
spot_img

ന്യുയോര്‍ക്ക്: പുതിയ എം.പി മാരില്‍ മികച്ച പാര്‍ലമെന്ററിയുനുള്ള കേരള സെന്റര്‍ അവാര്‍ഡ് ജോണ്‍ ബ്രിട്ടാസ് എം പിക്കു സമ്മാനിച്ചു.

സെന്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും വിവിധ സാമൂഹ്യ സാസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. സെന്റര്‍ പ്രസിഡെന്റ് അലക്സ് എസ്തപ്പാന്‍ സ്വാഗതം പറഞ്ഞു. അവാര്‍ഡ് പ്രോഗ്രാമിന്റെ ചെയര്‍മാന്‍ ബേബി ഊരാളില്‍ എന്ത് കൊണ്ട് ബ്രിട്ടാസ് അര്‍ഹനായി എന്ന് വിശദീകരിച്ചു.

ഇന്ത്യന്‍ അച്ചടി മാധ്യമങ്ങളില്‍ ആഗോളീകരണത്തിന്റെ സ്വാധിനം എന്ന വിഷയത്തിനു ഡല്‍ഹിയിലെ ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ (ജെഎന്‍ യു) നിന്ന് അടുത്തയിടക്കാണ് ബ്രിട്ടാസിനു ഡോക്ടറേറ്റ് ലഭിച്ചതെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

പഠിച്ച യൂണിവേഴ്‌സിറ്റികളില്‍ ഒക്കെ റാങ്ക് ഹോള്‍ഡറായ ബ്രിട്ടാസ് ഇന്ത്യയിലെ ഏറ്റവും റേറ്റിംഗുള്ള ജെ എന്‍ യു വില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കേരള സെന്ററിനും പ്രവാസി മലയാളികള്‍ക്കും സുപരിചിതാനായ ബ്രിട്ടാസ് കേരളത്തിലെ മധ്യ്മ രംഗത്തും ഒന്നാം സ്ഥാനക്കാരനന്നു ബേബി ഊരാളില്‍ പറഞ്ഞു .

ഒരു വ്യക്തി എന്ന രീതിയില്‍ കേരളത്തില്‍ താന്‍ ഏറ്റവും ബഹുമാനിക്കുന്നതു ബ്രിട്ടാസിനെയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപതു വര്‍ഷം മുന്‍പ് കേരളസെന്ററില്‍ എത്തിയപ്പോള്‍ മുതല്‍ ബ്രിട്ടാസ് കേരളാ സെന്ററിനെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാപക പ്രസിഡന്റ് ഇ.എം. സ്റ്റീഫന്‍ പറഞ്ഞു.

ഇന്ന് ഇന്ത്യ മുഴവന്‍ അറിയുന്ന ചുറു ചുറു ക്കുള്ള രാജ്യസഭാ അംഗമായി. ചോദ്യങ്ങള്‍ വിവിധ ഭാഷകളില്‍ നാടിന്റെ ആവശ്യത്തിന് വേണ്ടി അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. ഒര്‍ലാണ്ടോയിലെ ഫൊക്കാന കണ്‍വെന്‍ഷന്‍ കഴിഞ്ഞാണ് ബ്രിട്ടാസ് കേരള സെന്ററില്‍ എത്തിയത്.

ഫോമാ പ്രസിഡെന്റ് അനിയന്‍ ജോര്‍ജ്, ഡോ. മധു, ഡോ. തോമസ് എബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയുടെ എം സി ജോസ് കാടാപുറം ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments