Thursday, October 17, 2024

HomeMain Storyറഷ്യയില്‍നിന്ന് എസ്-400 മിസൈല്‍: ഇന്ത്യക്ക് ഉപരോധത്തില്‍ ഇളവു നല്‍കാന്‍ അമേരിക്ക

റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍: ഇന്ത്യക്ക് ഉപരോധത്തില്‍ ഇളവു നല്‍കാന്‍ അമേരിക്ക

spot_img
spot_img

വാഷിങ്ടന്‍: റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധത്തില്‍നിന്ന് ഇന്ത്യക്ക് ഇളവ് നല്‍കുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധി സഭ കഴിഞ്ഞദിവസം പാസാക്കി. ശബ്ദവോട്ടോടെയാണ് നിയമ ഭേദ?ഗതി പാസാക്കിയത്. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണം നേരിടാനാണ് ഇന്ത്യ റഷ്യന്‍ മിസൈല്‍ സംവിധാനം വാങ്ങുന്നത്. നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ (എന്‍ഡിഎഎ) പരിഗണനയ്ക്കിടെ ഏകകണ്ഠമായാണ് നിയമനിര്‍മാണ ഭേദഗതി പാസാക്കിയത്.

ചൈനയെപ്പോലുള്ള ആക്രമണകാരികളെ തടയാന്‍ സഹായിക്കുന്നതിന് അമേരിക്കയുടെ എതിരാളികള്‍ക്കുള്ള ഉപരോധ നിയമത്തില്‍ (സിഎഎടിഎസ്എ) ഇന്ത്യയ്ക്ക് ഇളവ് നല്‍കുന്നതിന് അധികാരം ഉപയോഗിക്കാന്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്ന് ഭേദഗതിയില്‍ പറയുന്നു. ചൈനയില്‍ നിന്നുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നില്‍ക്കണമെന്ന് ഭേദഗതി അവതരിപ്പിച്ച റോ ഖന്ന പറഞ്ഞു.

”ചൈനയില്‍ നിന്നുള്ള ആക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നില്‍ക്കണം. ഇന്ത്യാ കോക്കസിന്റെ വൈസ് ചെയര്‍ എന്ന നിലയില്‍, നമ്മുടെ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക. ഈ ഭേദഗതിക്ക് അത്യധികം പ്രാധാന്യമുണ്ട്, അത് ഉഭയകക്ഷി അടിസ്ഥാനത്തില്‍ സഭ പാസാക്കുന്നത് കാണുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു…” എന്നാണ് റോ ഖന്ന പറഞ്ഞത്.

2014-ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും 2016-ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിനും മറുപടിയായി റഷ്യയില്‍നിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് ഭരണകൂടത്തിന് അധികാരം നല്‍കുന്ന നിയമമാണ് സിഎഎടിഎസ്എ. 2017-ല്‍ കൊണ്ടുവന്ന ഈ നിയമം റഷ്യന്‍ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളുമായി ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു രാജ്യത്തിനും എതിരെ അമേരിക്കയ്ക്ക് ശിക്ഷാ നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നല്‍കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments