Monday, December 23, 2024

HomeWorld150 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലിന് യുക്രെയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ പേര്

150 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലിന് യുക്രെയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുടെ പേര്

spot_img
spot_img

ലണ്ടന്‍: 150 ദശലക്ഷം വര്‍ഷം പഴക്കമുള്ള കടല്‍ ഫോസിലിന് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളാദിമിര്‍ സെലന്‍സ്കിയുടെ പേര് നല്‍കി പോളിഷ് പാലിയന്‍റോളജിസ്റ്റുകള്‍.

ആഫ്രിക്കയിലെ എത്യോപ്യയില്‍നിന്നാണ് വിചിത്ര ജീവിയുടെ നന്നായി സംരക്ഷിക്കപ്പെട്ടതും പൂര്‍ണവുമായ ഫോസില്‍ കണ്ടെത്തിയത്.

പ്രത്യേക തരം തൂവലും കടലിനടിയില്‍ പിടിച്ചിരിക്കാന്‍ കഴിയുന്ന തരത്തില്‍ 10 നീളമുള്ള കൈകളും കൂര്‍ത്ത കൂടാരം പോലെയുള്ള നഖങ്ങളുമുള്ള പ്രത്യേക തരം ജീവിയുടേതാണ് ഫോസിലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

റഷ്യന്‍ അധിനിവേശത്തില്‍നിന്ന് യുക്രെയ്നെ പ്രതിരോധിക്കുന്നതില്‍ അസാമാന്യ ധീരതയും ധൈര്യവും കാണിക്കുന്നതിനുള്ള ബഹുമാന സൂചകമായാണ് ഫോസിലിന് സെലന്‍സ്കിയുടെ പേര് നല്‍കിയതെന്ന് പാലിയന്‍റോളജിസ്റ്റുകള്‍ അറിയിച്ചു. ‘ഓസിചിക്രിനൈറ്റ്സ് സെലെന്‍സ്കി’ എന്നാണ് ഫോസിലിന് നല്‍കിയ പേര്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments