ലണ്ടന്‍ : കൊടും ചൂടില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉരുകവേ ഇതുവരെ അഭിമുഖീകരിക്കാതിരുന്ന പലപ്രശ്നങ്ങള്‍ക്കും രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുകയാണ്.
ഉയര്‍ന്ന താപനിലയില്‍ റെവില്‍വേ സിഗ്നല്‍ ബോര്‍ഡുകള്‍ ഉരുകിയ ചിത്രങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.
ഇപ്പോള്‍ ഇതാ റോഡിലെ ടാര്‍ ഉരുകിമാറിയ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറവാവുകയാണ്.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോര്‍ട്ടിലെ ബ്രോഡ്‌സ്റ്റോണ്‍ റോഡിലെ ചിത്രങ്ങളില്‍ ടാര്‍ ഉരുകിയൊലിച്ചിരിക്കുന്നത് കാണാം. റോഡില്‍ ചെറുകുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഉരുകിയ ടാറിന് മുകളിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ തങ്ങള്‍ കുളങ്ങളിലൂടെ വാഹനം ഓടിക്കുന്നത് പോലെ തോന്നിയെന്നാണ് പ്രതികരിച്ചത്.