തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതിനായി 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി.
ജൂലായ് മാസത്തെ ശമ്ബളം നല്‍കാനാണ് സര്‍ക്കാരിനോട് പണം ചോദിച്ചിരിക്കുന്നത്.
ജൂലായ് മാസത്ത ശമ്ബളം ഇതുവരെ കൊടുത്തുതീര്‍ക്കാനായിട്ടില്ല. അതിനായി ഇനിയും 26 കോടി രൂപയാണ് വേണ്ടിവരുന്നത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്ബളം നല്‍കണമെന്ന് കഴിഞ്ഞ ജൂണില്‍ കോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാരുടെ ശമ്ബളം നല്‍കുന്നതിന് മുന്‍ഗണന നല്‍കണമെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
ഒരു മാസത്തെ ശമ്ബളം നല്‍കുന്നതിന് 79 കോടി രൂപയാണ് കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടത്. എട്ട് കോടിയെങ്കിലും ഒരുമാസം വരുമാനം ലഭിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പ്രശ്നമില്ലാതെ മുന്നോട്ടുപോകുമെന്ന് കെ എസ് ആര്‍ ടി സി കോടതിയെ അറിയിച്ചിരുന്നു. ഏകദേശം 180 കോടി രൂപയാണ് ഒരുമാസത്തെ കെ എസ് ആര്‍ ടി സിയുടെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിയതിനാല്‍ ലഭിക്കുന്ന വരുമാനം മുഴുവനും തിരിച്ചടവിനായി പോകുന്നു