അമേരിക്ക: ട്വിറ്ററിനെതിരെ കൗണ്ടര്‍ സ്യൂട്ട് ഫയല്‍ ചെയ്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്ററിനെ 44 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുമെന്ന കരാറില്‍ നിന്ന് മസ്ക് പിന്മാറിയതോടെ നിയമ നടപടിയുമായി ട്വിറ്റര്‍ കോടതിയെ സമീപിച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ കമ്ബനിയ്‌ക്കെതിരായ തന്റെ നിയമപോരാട്ടം ശക്തമാക്കികൊണ്ട് കൗണ്ടര്‍ സ്യുട്ട് ഫയല്‍ ചെയ്തിരിക്കുകയാണ് മസ്‌ക്.
ഇലോണ്‍ മസ്‌ക് കേസ് ഫയല്‍ ചെയ്തത് രഹസ്യമായാണ്. 164 പേജുകളുള്ള രേഖ കോടതി നടപടികള്‍ക്ക് ശേഷം മാത്രം പുറത്തുവിടുകയുള്ളു. ഒക്ടോബര്‍ 17 മുതല്‍ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് ഡെലവെയര്‍ കോര്‍ട്ട് ഓഫ് ചാന്‍സറിയിലെ ജഡ്ജ് കാത്‌ലീന്‍ മക്‌കോര്‍മികിനെ അറിയിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മസ്‌ക് കേസ് ഫയല്‍ ചെയ്തത്.