മാന്‍ഡ്രിഡ്: ഊര്‍ജ്ജ സംരക്ഷണത്തിന്‍റെ ഭാഗമായി പൌരന്മാര്‍ ടൈ കെട്ടുന്നത് നിര്‍ത്തണമെന്ന് സ്പെയിന്‍ പ്രധാനമന്ത്രി.
വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പെഡ്രോ സാഞ്ചസ് വെള്ള ഷര്‍ട്ട് ധരിച്ചാണ് എത്തിയത്.
“ഞാന്‍ ടൈ ധരിച്ചിട്ടില്ലെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനര്‍ത്ഥം ഊര്‍ജ്ജത്തിന്‍റെ കാര്യം വച്ച് നോക്കിയാല്‍ അത് ലാഭിക്കാന്‍ നമ്മുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ഇത്” പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “അതിനാല്‍ എല്ലാ മന്ത്രിമാരോടും സര്‍ക്കാര്‍ ജീവനക്കാരോടും ടൈ കെട്ടുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” – സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയിലെ ജീവനക്കാരോടും പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തി. “നമ്മുടെ രാജ്യത്തിന്‍റെ ഊര്‍ജ്ജ സംരക്ഷണത്തിന് നാമെല്ലാവരും സംഭാവന ചെയ്യണം”, എന്നാല്‍ ടൈ ധരിക്കാത്തത് എങ്ങനെയാണ് വലിയതോതില്‍ ഊര്‍ജ്ജ സംരക്ഷണം സാധ്യമാകുക എന്നൊന്നും സാഞ്ചസ് വിശദമാക്കുന്നില്ല.