കൊച്ചി: രാജ്യത്ത് വിയോജിപ്പ് ക്രിമിനല്‍ കുറ്റമായി മാറുന്നുവെന്ന് നിയമസഭ സ്പീക്കര്‍ എം.ബി.രാജേഷ് . പാര്‍ലമെന്റ് ജനാധിപത്യ ശോഷണം നേരിടുകയാണ്.പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിക്കുന്നത് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
പാര്‍ലമെന്റില്‍ അഴിമതിയെ കുറിച്ച് മിണ്ടാന്‍ പാടില്ല. പിന്നെ നമ്മളെന്തു ചെയ്യും? ഇന്ത്യ എവിടെ എത്തി നില്‍ക്കുന്നു എന്ന പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു .
എം.എം. മണി വിവാദത്തിലെ റൂളിങ് പൊതു സമൂഹത്തിനും ബാധകമാണ്. രാഷ്ട്രീയത്തിലെ ആശയ വിനിമയം ജനാധിപത്യപരമാക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തം ഇടതുപക്ഷത്തിനാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.