Friday, November 22, 2024

HomeMain Story467 കോടി രൂപ ചെലവില്‍ നരേന്ദ്ര മോദിക്ക് വീട് പണിയുന്നു

467 കോടി രൂപ ചെലവില്‍ നരേന്ദ്ര മോദിക്ക് വീട് പണിയുന്നു

spot_img
spot_img

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിക്ക് പുതിയ വീടൊരുങ്ങുന്നു. 2,26,203 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന സമുച്ചയത്തിന് 467 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ മോദിയുടെ വസതി 36,326 ചതുരശ്ര അടിയിലാണ് നിര്‍മിക്കുന്നത്.

താഴത്തെയും ഒന്നാം നിലയിലുമായി മോദിയുടെ വസതിക്ക് പുറമേ സൗത്ത് ബ്ളോക്കില്‍ പി.എം ഓഫീസ്, കായിക സൗകര്യങ്ങള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, എസ്.പി.ജി ഓഫീസ്, സേവാ സദന്‍, സുരക്ഷാ ഓഫീസ് തുടങ്ങിയവയുണ്ടാകുമെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രിയുടെ ഹോം ഓഫീസില്‍ നിന്ന് നേരിട്ടെത്താന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭ വി.ഐ.പി തുരങ്കം സമുച്ചയത്തിലുണ്ടാകും. ഇത് പ്രധാനമന്ത്രിയുടെ വസതിയെ ഭരണനിര്‍വ്വഹണ സമിതിയുമായി നേരിട്ട് ബന്ധിപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ), പുതിയ പാര്‍ലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ ചേര്‍ന്നതായിരിക്കും ഭരണനിര്‍വ്വഹണ സമിതി.

പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ അകമ്പടി സംഘത്തിന്റെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെന്‍ട്രല്‍ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കാനാണ് ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിക്കുന്നത്.

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി നിയന്ത്രിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ വസതി സമുച്ചയം 2024 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments