ഹരിയാന: ബിജെപി നേതാവും നടിയും ബിഗ്ഗ് ബോസ്സ് താരവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം.
മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമാണ് കുടുംബം ഉന്നയിക്കുന്നത്.
സൊനാലി ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്ന് വിശ്വസിക്കാനാകില്ലെന്നും മരണത്തിന് പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
മരണത്തിന് തൊട്ടു മുന്‍പുള്ള ദിവസം വൈകുന്നേരം സഹോദരിയെ സൊനാലി ഫോണില്‍ വിളിച്ചിരുന്നു. ‘എനിക്കൊരു കാര്യം പറയാനുണ്ട്. ഇവിടെ സംശയാസ്പദമായ ഒരു കാര്യം നടക്കുന്നുണ്ട്. ഞാന്‍ വാട്‌സ് ആപ്പില്‍ പറയാം’- ഇത്രയും പറഞ്ഞ് ഫോണ്‍ വച്ച സൊനാലി പിന്നെ വിളിച്ചിട്ടില്ല.
ഗോവയില്‍ ഒരു സംഘം ആളുകളോടൊപ്പം പോയതായിരുന്നു 42 കാരിയായ സൊനാലി ഫോഗട്ട്. എന്നാല്‍ ഇടയ്ക്ക് വച്ച് ഹൃദയാഘാതം സംഭവിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചത്. പക്ഷേ ഈ മൊഴി വിശ്വാസത്തിലെടുക്കാനാവുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
2016-ല്‍ ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രമായ ഛോറിയാന്‍ ഛോരോന്‍ എസ് കാം നഹി ഹോതിയില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായി.
2016 ഡിസംബറില്‍ ഇവരുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. യശോധര ഫോഗട്ട് ആണ് മകള്‍.