Tuesday, February 4, 2025

HomeAmericaഫ്രണ്ട്സ് ഓഫ് ഫോമയുടെ പന്ത്രണ്ടിന പരിപാടികൾ പ്രഖ്യാപിച്ചു

ഫ്രണ്ട്സ് ഓഫ് ഫോമയുടെ പന്ത്രണ്ടിന പരിപാടികൾ പ്രഖ്യാപിച്ചു

spot_img
spot_img

ഫോമക്ക് ആസ്ഥാന മന്ദിരം, ന്യൂയോർക്ക് കൺവെൻഷൻ എന്നീ രണ്ട് മുഖ്യ ലക്ഷ്യങ്ങളും ഓർഗൻ ഡോണർ രജിസ്ട്രി, ലീഗൽ സെൽ, സ്കൂൾ സ്കോളർഷിപ്പ്, ടെക്നോളജി ഹബ്. ഹെല്പിങ് ഹാൻഡ്‌സ് ക്രൗഡ് ഫണ്ടിംഗ് മോഡലിലൂടെ ഒരു മില്യൺ ഡോളർ സമാഹരണം തുടങ്ങിയ 12 പോയിന്റ് പ്ലാനും പ്രഖ്യാപിച്ചു. അമേരിക്കൻ മലയാളികളുടെ ആവശ്യങ്ങൾക്ക് മുൻഗണന.

1 .ഫോമയ്‌ക്ക് ഒരു സ്ഥിരം ആസ്ഥാനം

ഫോമക്ക് ഒരു ആസ്ഥാനം നിർമിക്കുന്നതിനായി രണ്ടര ലക്ഷം ഡോളർ നൽകാമെന്ന് ഡോക്ടർ ജേക്കബ് തോമസ് വാഗ്ദാനം ചെയ്തതായിരുന്നു ഏറ്റവും പ്രധാനം. പ്രവാസിമലയാളികളുടെ ഏറ്റവും വലിയ സംഘടനക്ക് സ്വന്തമായി ഒരു ആസ്ഥാനമില്ല എന്നത് പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ കുറവ് പരിഹരിക്കാൻ ഡോക്ടർ ജേക്കബ് തോമസിനെയും മുന്നണി സ്ഥാനാർഥികളെയും വിജയിപ്പിച്ചാൽ സാധ്യമാകും എന്നത് അമേരിക്കൻ മലയാളികളിൽ ആവേശവും ആഹ്ളാദവും ഉയർത്തി.

2 . ഫോമാ കൺവെൻഷൻ 2024 @ ന്യൂയോർക്ക്

അമേരിക്കയിലെ തന്ത്ര പ്രധാന നഗരമായ, ലോകതലസ്ഥാനമായ ന്യൂയോർക്കിൽ ഫോമയുടെ അടുത്ത കൺവെൻഷൻ എന്ന വാഗ്ദാനം ഫോമാ പ്രവർത്തകരെ ശരിക്കും ആവേശഭരിതമാക്കും എന്നുറപ്പ്.

പന്ത്രണ്ടിന പരിപാടികൾ.

  1. കാനഡയിലും, യു എസിലും ഉള്ള 100 മലയാളി ഹൈസ്കൂൾ ഗ്രാജുവേറ്റ്സിന് സ്കോളർഷിപ്പ്

അമേരിക്കയിലേയും,കാനഡയിലെയും എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള അർഹരും മിടുക്കരുമായ പ്രവാസി മലയാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിലൂടെ അവരെ സംഘടനയിലേക്ക് അടുപ്പിക്കുകയും, വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉറപ്പ് വരുത്തുകയും ചെയ്യും.

2 .ഓർഗൻ ഡോണർ രജിസ്ട്രി.

ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശ്രദ്ധേയവുമായ വാഗ്ദാനം ഓർഗൻ ഡോണർ രജിസ്ട്രി തയ്യാറാക്കും എന്നതാണ്. കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടയിൽ അമേരിക്കയിലുടനീളം സഞ്ചരിക്കുകയും, മലയാളികളെ കാണുന്നതിനും കേൾക്കുന്നതിനും കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പലരും പങ്കു വെച്ച വികാരമാണ് ഓർഗൻ ഡോണർ രജിസ്ട്രി എന്നത്. അസുഖ ബാധിതരായ മലയാളികൾക്ക് പലപ്പോഴും സ്വീകാര്യമാകുന്ന ഓർഗൻ കിട്ടാറില്ല എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുമൂലം മലയാളി കുടുംബങ്ങൾ നേരിടുന്ന വിഷമങ്ങളും, സങ്കടങ്ങളും പരിഹരിക്കുന്നതിനും സ്വീകാര്യമായ ഓർഗൻ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങളും സഹായങ്ങളും ലഭ്യമാക്കുക എന്നത് ഒരു വലിയ പുണ്യകർമമായി കാണുന്നു. ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഓർഗൻ സംഭാവന ചെയ്യാൻ തയ്യാറുള്ള മലയാളികളുടെ രജിസ്ട്രി തയ്യാറാക്കുകയും, ഫോമയുടെ ഔദ്യോഗിക പരിപാടിയായി തുടർച്ചായി രജിസ്ട്രി പുതുക്കുന്നതിനും അമേരിക്കയിലുടനീളമുള്ള മലയാളികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും സമിതികളും, ബ്രാൻഡ് അംബാസഡർമാരെ നിയമിക്കുകയും ചെയ്യുക എന്ന മഹത്തായ ഒരു കർമ്മത്തിനാണ് ലക്‌ഷ്യം വെക്കുന്നത്. ഓർഗൻ ആവശ്യമായി വരുന്നവർക്കും ജീവിച്ചിരിക്കുമ്പോഴോ, മരണശേഷമോ ഓർഗൻ സംഭാവന നല്കാൻ തയ്യാറുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു മികച്ച ഡാറ്റാ മാനേജ്‌മെന്റ് ലഭ്യമാക്കുന്നതിന് ശ്രമിക്കും.

  1. എംപവർ വുമൺ – 2 വനിതകൾ എല്ലാ ഫോമാ സബ് കമ്മിറ്റിയിലും

കുടുംബങ്ങളെ ഫോമായിലേക്ക് കൂടുതലായി അടുപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ഫോമാ സബ് കമ്മിറ്റിയിലും മിനിമം വനിതകൾ വേണം എന്ന നിർദേശത്തിലൂടെ തുടക്കം ഇടുന്നു. പുതുതായി അമേരിക്കൻ വൻകരയിലേക്ക് വരുന്നവർക്ക്‌ പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർഗ നിർദേശം നൽകുന്നതിനുള്ള ടീം രൂപീകരിക്കും.

  1. ക്രൗഡ് ഫണ്ടിംഗ് മോഡലിലൂടെ ഫോമാ ഹെല്പിങ് ഹാൻഡ്‌സിന് ഒരു മില്യൺ ഡോളർ.

ഇന്ന് ഫോമാ ഹെല്പിങ് ഹാൻഡ്‌സിന് 500-ഓളം മെമ്പർമാരുണ്ട്. ആദ്യ ലക്ഷ്യം മെമ്പർഷിപ്പ് 750-ലെത്തിക്കുക. ഒരു മെമ്പർഷിപ്പിന് ഒരു വർഷം $100 മാത്രം. അടുത്ത ഘട്ടം മെമ്പർഷിപ്പ് 1500-ലെത്തിക്കുക. ഓരോ ആഴ്‌ചയും വെറും $ 2 മാത്രം എടുത്ത് അങ്ങനെ കിട്ടുന്ന $3000 ഓരോ ആഴ്ചയും അർഹരിലേക്ക്, പ്രത്യേകിച്ച് അമേരിക്കൻ മലയാളികളുടെ കേസുകൾ പരിഹരിക്കാൻ എത്തിക്കുക. ഒരു മില്യൺ ഡോളർ സഹായധനം.

  1. യുവജന കൺവെൻഷൻ; സാങ്കേതികവബോധന,കലാ കായിക പരിപാടികൾ.

യുവജങ്ങൾക്കായി വിപുലമായ പദ്ധതികൾ ഉൾപ്പെടുത്തി യുവജന കൺവെൻഷൻ സംഘടിപ്പിക്കും. ടെഡ് ടോക്കിന് സമാനമായ വിവര വിജ്ഞാന ചർച്ചകളും, ഡിബേറ്റുകളും, ജോബ് ഫെയറും, കലാ മേളയും നടത്തും. ക്രിക്കറ്റ്, സോക്കർ, വോളീബോൾ, ബാസ്കറ്റ്ബോൾ, ഗോൾഫ് എന്നീ 5 ഇനങ്ങളിൽ ഫോമ ചാംപ്യൻഷിപ് സംഘടിപ്പിക്കും. യുവാക്കളുടെ വിപുലമായ ഒരു നെറ്റ്‌വർക്ക് രൂപികരിക്കും.

  1. സമ്മർ റ്റു കേരള & ഇന്റേൺഷിപ്പ് ഇൻ ഇന്ത്യ.

അമേരിക്കിയിൽ ജീവിച്ചു വളർന്ന യുവജനതക്ക് കേരള സംസ്കാരം കാണാനും അനുഭവിക്കാനുമുള്ള സമ്മർ ടു കേരള എന്ന പരിപാടി നടപ്പിലാക്കും.. മലയാളത്തെയും, കേരള സംസ്കാരത്തെയും, തനതു കലകളെയും അനുഭവിച്ചറിയാനും, പഠിക്കാനും അവസരം ലഭിക്കും. കൂടാതെ ഇന്ത്യയിലെ വ്യവസായ ശാലകളിൽ ഇന്റേൺഷിപ്പ് ലഭ്യമാക്കുന്നതിനും അതുവഴി തൊഴിൽ സംസ്കാരങ്ങളും തൊഴിൽ അവസരങ്ങളും പഠിക്കുന്നതിനു അവസരമൊരുക്കും.

  1. ഫോമാ ലീഗൽ സെൽ, അതിവേഗ ട്രിബൂണൽ. അമേരിക്കൻ മലയാളികൾക്ക് വസ്തു സംബന്ധമായോ അല്ലാതെയോ ഉള്ള വ്യവഹാരങ്ങളിൽ നിയമ സഹായം ലഭ്യമാക്കുന്നതിന് കേരളത്തിൽ ലീഗൽ സെൽ രൂപീകരിക്കും. പ്രവാസിമലയാളികളുടെ ഇന്ത്യയിലെ-കേരളത്തിലെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അതിവേഗം വ്യവഹാരങ്ങൾ തീർപ്പു കൽപ്പിക്കുന്നതിനും, അതിവേഗ കോടതികൾ (Fast Track ), ട്രിബൂണലുകൾ എന്നിവ സ്ഥാപിക്കുവാൻ കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തും.
  2. അമേരിക്കൻ മലയാളി ബിസിനസ് ഡയറക്ടറി.

അമേരിക്കയിലെമ്പാടുമുള്ള മലയാളി വ്യവസായ സംരംഭകരുടെ വിവരങ്ങളും, സംസ്ഥാനതല മലയാളി ബിസിനസ്സ് വിശദാംശങ്ങളും റെഡി റഫറൻസിനായി ഫോമാ വെബ്‌സൈറ്റിൽ സൗജന്യമായി ലഭ്യമാക്കും. യാത്ര ചെയ്യുന്നവർക്കും, മറ്റു സംസ്ഥാനങ്ങളിലേക്ക് വീട് മാറുന്നവർക്കും ഏറ്റവും ഉപയോഗപ്രദം ആയിരിക്കും ഇത്..

  1. ഗ്രാൻഡ് ക്യാനിയൻ സ്കോളർഷിപ്പ് പ്രോഗ്രാം.

കൂടുതൽ കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലേക്കും സ്‌കോളർഷിപ്പ് പദ്ധതി വ്യാപിപ്പിച്ച്‌ അതുവഴി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭാസ സൗകര്യങ്ങൾ ലഭ്യമാക്കും.

  1. തെരെഞ്ഞടുപ്പ് പരിശീലന കളരി.

യുഎസ് മലയാളികൾക്കും യുവാക്കൾക്കും മെയിൻ സ്ട്രീം പൊളിറ്റിക്സ്, സ്കൂൾ ബോർഡ്, കൗൺസിലുകൾ എന്നിവയിൽ പ്രതിനിധികളാകുന്നതിനുള്ള പരിശീലനക്കളരി സംഘടിപ്പിക്കും.

  1. ഫോമാ ടെക്നോളജി ഹബ്ബ്.

ഐടി വിദഗ്ദനായ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ഓജസ്സ് ജോൺ മുന്നോട്ട് വെച്ച ആശയങ്ങളിൽ ഒന്നാണ് ഫോമാ ടെക്നോളജി ഹബ്ബ്. ഒരു മുഴുവൻ സമയ ഐടി ടീമിനെ സജ്ജമാക്കി അമേരിക്കൻ മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഫോളോഅപ്പ് ചെയ്യുന്നതിനും ഉള്ള സംവിധാനം, കോൺസുലേറ്റ് / ഒ.സി.ഐ / ലീഗൽ വിഷയങ്ങളിൽ ക്‌ളാസ്സുകളും എല്ലാ ആഴ്ചയും സംശയങ്ങൾ ചോദിക്കാനും ഉള്ള ഫോറം, സൈബർ സുരക്ഷ, മലയാളം ക്ലാസ്, കോളേജ്/കരിയര്‍/കോളേജ് പ്രവേശനം / പ്രസംഗ പരിശീലനം/ കരിയര്‍/തൊഴില്‍/ ഫിനാന്‍സ്, പുതിയ സാങ്കേതികവിദ്യകള്‍, സാമൂഹിക സേവന ആനുകൂല്യങ്ങള്‍, തൊഴില്‍/ ഫിനാന്‍സ്, പുതിയ സാങ്കേതികവിദ്യകള്‍, ഫെഡറൽ തലത്തിലുള്ള സാമൂഹിക ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കും, കൂടാതെ ഈ വിഡിയോകൾ എല്ലാം പുതുതായി ആരംഭിക്കുന്ന ഫോമാ ടീവിയിലും ഫോമാ യുട്യൂബ് ചാനലിലും ലഭ്യമാക്കും.

  1. ഫോമാ ട്വിൻ സിറ്റി പാർട്ണർഷിപ്.

അമേരിക്ക ഒരു വൻശക്തിയായത് ഒരു നോളജ് ഇക്കോണമി ആയതിലൂടെയാണല്ലോ. കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഒരു ജില്ലയോ,നഗരമോ, താലൂക്കോ, ഗ്രാമമോ ആയി അമേരിക്കയിലെ മറ്റൊരു സമാന സ്ഥലത്തെ ഭരണകൂടവുമായി വിദ്യഭാസം, വ്യവസായം, സാങ്കേതിക വിദ്യ, തുടങ്ങിയ മേഖലകളിൽ യോജിച്ചും, പങ്കുവെക്കാവുന്ന അറിവുകളും, സാങ്കേതിക വിനിമയവും പരസ്പരം കൈമാറുന്നതിനും നടപടികൾ സ്വീകരിക്കും.

മേൽ പറഞ്ഞ ഓരോ പദ്ധതികളുടെയും വിശദമായ രൂപരേഖ തയാറാക്കി, അംഗങ്ങളിലേക്ക് ഈ പദ്ധതികളുടെ പുരോഗതി കൃത്യമായി അറിയിക്കാനും ഉള്ള പ്ലാനും തയ്യാറാക്കിയാണ് ടീം ഫ്രണ്ട്സ് ഓഫ് ഫോമാ മുന്നോട്ടു പോകുന്നത്. അംഗ സംഘടനകളുമായി കൃത്യമായ ആശയവിനിമവും, പ്രാതിനിധ്യവും ജനറൽ സെക്രട്ടറി സ്ഥാനാർഥി ഓജസ് ജോൺ ഉറപ്പു നൽകുന്നു. പ്രസിഡന്റ് സ്ഥാനാർഥിയായ ഡോക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ, ഓജസ് ജോൺ ജനറൽ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും ആണ് മത്സരിക്കുന്നത്. എല്ലാവരെയും വിജയിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് ഫോമാ ടീമംഗങ്ങൾ വിനീതമായി അഭ്യർത്ഥിച്ചു.

വാർത്ത – ജോസഫ് ഇടിക്കുള.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments