ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഭരണകൂടത്തില്‍ ഉന്നത പദവികളില്‍ 130 ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നു.
സുപ്രധാന തസ്തികകളില്‍ നിയമിച്ച ഇന്ത്യന്‍ വംശജര്‍ 130 ല്‍ ഏറെ. യുഎസ് ജനതയുടെ ഒരു ശതമാനത്തോളം മാത്രം വരുന്ന ഇന്ത്യന്‍ സമൂഹത്തിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ പ്രാതിനിധ്യമാണിത്.
ഇതിനു പുറമേ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ ഭരണപദവികളില്‍ നിലവില്‍ 40 ല്‍ ഏറെ ഇന്ത്യന്‍ വംശജരുണ്ട്. യുഎസ് ജനപ്രതിനിധിസഭയില്‍ 4 പേരും.
ഡോണള്‍ഡ് ട്രംപ് സര്‍ക്കാരില്‍ 80 ഇന്ത്യന്‍ വംശജരാണു സുപ്രധാന പദവികള്‍ വഹിച്ചത്. 8 വര്‍ഷം ഭരിച്ച ബറാക് ഒബാമ നിയമിച്ചത് 60 ഇന്ത്യക്കാരെയും. റൊണാള്‍ഡ് റെയ്ഗന്റെ കാലത്താണ് ആദ്യമായി ഇന്ത്യക്കാര്‍ ഭരണച്ചുമതലയിലെത്തിയത്.