റാഞ്ചി: ഖനി അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു വന്‍ തിരിച്ചടി.
ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷന് ഗവര്‍ണര്‍ക്ക് കൈമാറി.
സോറന്റെ നിയമസഭയിലെ പ്രാഥമിക അംഗത്വം റദ്ദാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്. അദ്ദേഹം ഉടന്‍ രാജിവയ്ക്കേണ്ടി വരുമെന്നാണ് വിവരം.
സ്വന്തം പേരിലുള്ള ഖനിക്ക് അനുമതി നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം