Monday, December 23, 2024

HomeObituaryഅജു എസ്. വര്‍ഗീസ് (54) അന്തരിച്ചു

അജു എസ്. വര്‍ഗീസ് (54) അന്തരിച്ചു

spot_img
spot_img

ജോര്‍ജ് തുമ്പയില്‍

ന്യൂജേഴ്സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു.

കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.

ന്യൂജേഴ്സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്‌കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും.

മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി.

വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments