തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ ചികിത്സക്കായി ചെന്നൈയിലേക്ക് പോകും.
അപ്പോളോ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സ് വഴി കൊണ്ടുപോകാനാണ് തീരുമാനം.
ആശുപത്രി അധികൃതരുമായി ഇതുസംബന്ധിച്ച ധാരണയിലെത്തി. ഏറ്റവും വിദഗ്ധ ചികിത്സ നല്‍കണമെന്ന തീരുമാനമാണ് സി.പി.എം നേതൃത്വത്തിനുള്ളത്.
ഞായറാഴ്ച നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം എം.എ. ബേബിയും പിണറായി വിജയനും കോടിയേരിയെ കണ്ടിരുന്നു.