ഓണമായോണമായോണമായി
ഓരോ മനസ്സിലുമോണമായി
അത്തം മുതൽ ചിലരൊത്തുകൂടും
പത്തു നാളെന്നും പുലർവേളയിൽ
ഒത്തുകൂടുന്നത് പൂക്കളം തീർക്കുവാൻ
എത്തുന്നു പാവം കുരുന്നുകൾ വീട്ടിലും
കൂട്ടമായ് പല കൂട്ടുകാരും കളി
ക്കൂട്ടമായ് പൂക്കളം തീർക്കുവാനായ്
ചന്തത്തിൽ ചെടിയില്ല പൂവുമില്ല
ചിന്തയിലെത്തുന്നു നല്ല കാര്യം
ചന്തയിലെല്ലാം സുലഭമായി
ചിന്തയിൽ ചന്തിയും കേമമാക്കാം
ഉപ്പേരി പപ്പടം പാൽ പായസം
മുപ്പാരും നേടാമോണ വിഭവങ്ങൾ
കള്ളവുമുണ്ട് പൊളിയുമുണ്ട്
കള്ളത്തരം നീളെ നാടു തോറും
കവികൾ കലാകാര സ്വാദകരൊ _
വിധം പാടുപെട്ടാ ഘോഷിക്കും
മലയാള മണ്ണിൻ മഹത്വമോതി
മലയാള ഭാഷയിലോണമൊന്നായ്
മാവേലി സ്റ്റോറായി മായാവികൾ
മാനവഹൃത്തിൽ കിറ്റായി ഹിറ്റായി
ഭരണകൂടം ഓണമായോണമായി
ഓരോ മനസ്സിനും നാണമായി
ദൂരെയാണെങ്കിലും ശങ്കയില്ല
ദൂരെദർശൻ തരുമോണ സദ്യ
കുഞ്ഞുങ്ങൾ പിന്നെയുമൊത്തുകൂടും
കുഞ്ഞുന്നാൾ പിള്ളേരോണ മുണ്ട്
കഷ്ടമിന്നില്ലയെന്തു ചെയ്യാം
ദുഷ്ട നീതിയ്ക്ക് നാം സ്തുതി പാടുക .
–ആര്യാട് വാസുദേവൻ