ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരതീയ കലകളും പഠിപ്പിക്കുന്നതിനായി 25 വര്‍ഷം മുമ്പ് യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എം.ജി.എം സ്റ്റഡി സെന്ററിന്റെ 26-മത് അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഫാ. നൈനാന് ടി. ഈശോ അറിയിച്ചു.
1997 സെപ്റ്റംബര്‍ 14-ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലംചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്ഘാടനം ചെയ്ത് ആശീര്‍വദിച്ച എം.ജി.എം സ്റ്റഡി സെന്റര്‍ വിജയകരമായ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സ്കൂളില്‍ നിന്ന് സംഗീതവും, നൃത്തവും, പ്രസംഗവുമൊക്കെ അഭ്യസിച്ച കുട്ടികള്‍ ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി വിവിധ സംഘടനകള്‍ നടത്തുന്ന കലാമത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
മാതൃഭാഷയായ മലയാളം കൂടാതെ നൃത്തം, സംഗീതം, പിയാനോ, വയലിന്, ഗിത്താര്‍, പ്രസംഗം, ബാസ്കറ്റ് ബോള്‍ തുടങ്ങി നിരവധി ഇനങ്ങളില്‍ വിദഗ്ധ അധ്യാപകരാല്‍ ക്ലാസുകള്‍ നടത്തിവരുന്നു.
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 3 മുതല്‍ 7 വരെയാണ് ക്ലാസുകള്‍. ഇക്കൊല്ലത്തെ രജിസ്ട്രേഷന് ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ റവ.ഫാ. നൈനാന് ടി. ഈശോ അറിയിച്ചു.
അഡ്രസ്: 49 Croydon Rd (School #29), Yonkers, NY 10710
കൂടുതല്‍ വിവരങ്ങള്‍ക്ക്: വ.ഫാ. നൈനാന് ടി. ഈശോ (914 645 0101).