Friday, February 7, 2025

HomeFeaturesകുട്ടൻ മേസ്തിരിയും കോഴികൂടും

കുട്ടൻ മേസ്തിരിയും കോഴികൂടും

spot_img
spot_img

സണ്ണി മാളിയേക്കൽ

ഡിസ്ക്ലൈമർ :  ഈ കഥയോ, കഥാപാത്രങ്ങളോ,  സംഭവ സ്ഥലങ്ങളോ,  ഒന്നും തന്നെ  ജീവിച്ചിരിക്കുന്നവരോ , മരിച്ചവരോ, ജീവിച്ചിരിക്കുമ്പോൾതന്നെ മരിച്ച് ജീവിക്കുന്നവരോ, ഇനി ജനിക്കുവാൻ പോകുന്നവരോ ആരും ആയി എനിക്ക്  ഒരു ബന്ധവും ഇല്ല.  റേറ്റഡ് ( ആർ  )

 പണ്ട് പണ്ട് കൃത്യമായി പറഞ്ഞാൽ  പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തെ പത്തുകൊല്ലം തുടങ്ങുന്ന കൊല്ലം ,  അക്കരെ അക്കരെ അക്കരെ ഏഴാം കടലിനക്കരെ രണ്ടു പ്രശസ്ത മേസ്തിരിമാർ ഉണ്ടായിരുന്നു, സോമൻ മേസ്തിരിയും ബാബു  മേസ്തിരിയും.  ധാരാളം പള്ളികൾ , അമ്പലങ്ങൾ  ,ഓഡിറ്റോറിയങ്ങൾ  ഈ മേസ്തിരിമാർ പണിതിട്ടുണ്ട്.  ഇങ്ങനെയിരിക്കെ  കാലിഫോർണിയയിലെ  ഡിസ്നി ലാൻഡ് സമീപം ഒരു ഓഡിറ്റോറിയം പണിയാനുള്ള കരാർ എടുത്തു . രാമൻ  വക്കീലും ഭാര്യ അനാർക്കലിയുമായിരുന്നു ഇവർക്ക് ഈ കോൺട്രാക്ട് ഒപ്പിച്ചു കൊടുത്തത്. 

വലിയ പ്രൊജക്റ്റ് ആയതിനാൽ നാട്ടിൽ നിന്നും  കുട്ടൻ മേസ്തിരിയും ശശി മേസ്തിരിയും കൂടെ കൂട്ടി.   കുട്ടൻ മേസ്തിരി പണിയുന്ന കോഴി കൂട്ടിൽ നിന്നും ഇന്നുവരെ ഒരു കുറുക്കനും  കോഴിയെ മോഷ്ടിച്ചിട്ടില്ല .  രാമൻ വക്കീലറെ അടുത്തുള്ള   ഔട്ട്   ഹൗസിലായിരുന്നു  ഇവർക്ക് താമസം തയ്യാറാക്കിയിരുന്നത്  .  

പെട്ടെന്നായിരുന്നു പണിക്കുള്ള തടി  ക്ഷാമം അനുഭവപ്പെട്ടത്.  സോമൻ മേസ്തിരിയും  ബാബുമേസ്തിരിയും  കാനഡയിൽ തടി വാങ്ങുവാൻ പോയി.  തിരികെ വന്നപ്പോൾ അറിഞ്ഞു കുട്ടൻ മേസ്തിരി,ശശി മേസ്തിരിയുമയി വഴക്കിട്ട്  നാട്ടിലേക്ക് തിരിച്ചു പോയി. .

ഇടവേള.

 വർഷങ്ങൾക്കുശേഷം കുട്ടൻ മേസ്തിരി  പണിത പോർച്ചിന് ഒരു ചെരിവ്.   സോമൻ മേസ്തിരി   കുട്ടൻ മേസ്തിരിയെ കോൺടാക്ട് ചെയ്യുവാൻ ശ്രമിച്ചു.   അപ്പോൾ  അറിഞ്ഞത്  കുട്ടൻ മേസ്തിരി  പല ദിക്കിൽ  വീടും വെച്ച് , അനാർക്കലിയോടൊപ്പം “അനാർക്കലി  കേറ്ററിംഗ്” എന്ന സ്ഥാപനം നടത്തുന്നു. അദ്ദേഹത്തെ കുട്ടൻമേസ്തിരി  എന്നല്ല അറിയപ്പെടുന്നത് കുട്ടൻ തമ്പുരാൻ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.  മറ്റ് മാർഗങ്ങൾ ഉണ്ടോ എന്നറിയുവാൻ രാമൻ വക്കീലിനെ വിളിച്ചു.  മകൾ താത്രി പറഞ്ഞു അച്ഛൻ മിക്കവാറും സാൻഫ്രാൻസിസ്കോ  ബെയിൽ ‘മാനസ മൈനേ വരൂ ‘എന്ന പാട്ടു പാടി നടക്കുന്നു എന്ന്.  കഥ ഇവിടെ  തീരുന്നില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments