Sunday, December 22, 2024

HomeAmericaഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: ഭാരതത്തി്‌റ ക്രൈസ്തവ വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓര്‍മ്മ) തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 27 ഞായറാഴ്ച്ച മുതല്‍ ജൂലൈ 12 തിങ്കളാഴ്ച്ച വരെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടെ ആഘോഷിച്ചു.

കൊവിഡ് 19 മഹാമാരിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ആഘോഷങ്ങളും, ആരവങ്ങളും ഒഴിവാക്കി തികച്ചും ഭക്തിയുടെ നിറവില്‍ പെരുനാള്‍ സമംഗളം കൊണ്ടാടി. പള്ളിയില്‍ നേരിട്ടെത്തി തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ലൈവ് സ്റ്റ്രീമിങ്ങിലൂടെ പെരുനാളിന്റെ എല്ലാ ദൃശ്യമനോഹാരിതയും ആസ്വദിക്കുന്നതിനും, മദ്ധ്യസ്ഥനോടുള്ള തിക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുന്നതിനും മീഡിയാ ടീം വഴിയൊരുക്കി.

ജൂണ്‍ 27 ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മുന്‍ വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, നവവൈദികന്‍ റവ. ഫാ. ജോബി ജോസഫ് വെള്ളൂക്കുന്നേല്‍ എന്നിവര്‍ സംയുക്തമായി തിരുനാള്‍കൊടി ഉയര്‍ത്തി പതിനഞ്ചുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയായിരുന്നു ഞായറാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍.

ജൂണ്‍ 27 മുതല്‍ ജുലൈ 8 വരെ എല്ലാദിവസങ്ങളിലും വൈകുന്നേരം ഇടവകയിലെ 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടന്നു. പ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജുലൈ 9, 10, 11 ആയിരുന്നു.

ജുലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, നൊവേന. റവ. ഫാ. ടിജോ മുല്ലക്കര മുഖ്യകാര്‍മ്മികന്‍. റവ. ഫാ. തോമസ് മലയില്‍, റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ എന്നിവര്‍ സഹകാര്‍മ്മികര്‍.

ജുലൈ 10 ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് റവ. ഫാ. ഡിജോ കോയിക്കര എം. സി. ബി. എസ് (ഹെര്‍ഷി സെ. ജോസഫ് സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍) മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, നൊവേന.

ജുലൈ 11 ഞായറാഴ്ച്ച 10 മണിക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. ഷാജു കാഞ്ഞിരമ്പാറയില്‍ എന്നിവര്‍ കാര്‍മ്മികരായി ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന. ഫാ. ഷാജു തിരുനാള്‍ സന്ദേശം നല്‍കി. ലദീഞ്ഞിനുശേഷം വിശുദ്ധന്റെ തിരുസ്വരൂപം സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തുടര്‍ന്ന് സ്‌നേഹവിരുന്ന്.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 12 തിങ്കളാഴ്ച്ച വൈകുന്നേരം 7 ന് ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ തിരുനാള്‍കൊടിയിറക്കിയതോടെ പതിനഞ്ചുദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്ക് തിരശീലവീണു.

വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍, ഇടവകാസമൂഹം എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ഫോട്ടോ: ജോസ് തോമസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments