റിയോ ഡി ജനീറോ: ഇരട്ടകള്‍ക്ക് രണ്ട് പേര്‍ക്ക് രണ്ട് അച്ഛന്‍മാരുണ്ടാകാമെന്ന വാര്‍ത്തയാണ് ബ്രസീലില്‍ നിന്ന് പുറത്തുവരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ബ്രസീലില്‍ നിന്നുള്ള 19 വയസുള്ള ഒരു കൗമാരക്കാരിയാണ് ഒന്നര വര്‍ഷം മുന്‍പ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്.
ഗോയാസിലെ മിനേറിയോസ് സ്വദേശിയായ അജ്ഞാതയായ സ്ത്രീ ഒരേ ദിവസം രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഒമ്പത് മാസത്തിന് ശേഷമാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇരട്ടക്കുട്ടികളുടെ പിതാവ് ആരെന്ന കാര്യത്തില്‍ സംശയം തോന്നിയതോടെയാണ്, സംശയം ദൂരീകരിക്കാന്‍ യുവതി കുട്ടികളുടെ പിതൃത്വ പരിശോധന നടത്തിയത്.
താന്‍ പിതാവാണെന്ന് കരുതുന്ന ആളുടെ ഡി എന്‍ എ പരിശോധനയില്‍ ഒരു കുഞ്ഞിന് മാത്രം പോസിറ്റീവ് ആയപ്പോള്‍ താന്‍ സ്തംഭിച്ച് പോയി എന്ന് കൗമാരക്കാരിയായ അമ്മ പറയുന്നു. അതേസമയം രണ്ട് വ്യത്യസ്ത പുരുഷന്മാരാല്‍ ഗര്‍ഭം ധരിച്ചിട്ടും ഒറ്റ പ്രസവത്തില്‍ ജനിച്ചിട്ടും കുഞ്ഞുങ്ങള്‍ വളരെ സാമ്യമുള്ളതായി കാണപ്പെടുന്നുവെന്ന് ഇവര്‍ പറഞ്ഞു.
ഞാന്‍ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പെട്ടെന്ന് എനിക്ക് ഓര്‍മ വന്നു. ഇതോടെ അയാളെ പരിശോധിച്ചു.അത് പോസിറ്റീവായിരുന്നു. ഫലങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ഇത് സംഭവിക്കുമെന്ന് തനിക്കറിയില്ലായിരുന്നു എന്നും കുട്ടികള്‍ വളരെ സാമ്യമുള്ളവരാണ് എന്നും അമ്മ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇത്തരം ഗര്‍ഭധാരണം അപൂര്‍വമാണെങ്കിലും അസാധ്യമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ‘ഒരു ദശലക്ഷത്തില്‍ ഒരാള്‍ക്ക്’ മാത്രം സംഭവിക്കുന്ന അപൂര്‍വ ഗര്‍ഭധാരണമാണിത്. ശാസ്ത്രീയമായി, ഇതിനെ ഹെട്രോപാരന്റല്‍ സൂപ്പര്‍ഫെകണ്ടേഷന്‍ എന്നാണ് വിളിക്കുന്നത്.
ഒരേ അമ്മയുടെ രണ്ട് അണ്ഡങ്ങളുമായി വ്യത്യസ്ത പുരുഷന്മാരുടെ ബീജസങ്കലനം ഉണ്ടാകുമ്പോള്‍ ഇത് സംഭവിക്കാം. കുഞ്ഞുങ്ങള്‍ അമ്മയുടെ ജനിതക സാമഗ്രികള്‍ പങ്കിടുന്നു, എന്ന് സ്ത്രീയുടെ ഫിസിഷ്യനായ ഡോ ടുലിയോ ജോര്‍ജ് പറഞ്ഞു.