കോഴിക്കോട്: ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലാത്ത നേതാവാണ് ശശി തരൂരെന്ന് മുല്ലപ്പള്ളി പറഞ്ഞു. തരൂര്‍ പല സന്ദര്‍ഭങ്ങളിലായി പറഞ്ഞത് തനിക്ക് മുമ്ബില്‍ ഒട്ടേറ രാഷ്ട്രീയവഴികള്‍ ഉണ്ടെന്നാണ്. ഒരു കോണ്‍ഗ്രസുകാരന് മുമ്ബില്‍ കോണ്‍ഗ്രസല്ലാതെ മറ്റേത് വഴിയാണുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പല വിഷയങ്ങളിലും പോരടിക്കുമ്ബോള്‍ പാര്‍ട്ടി താല്‍പര്യത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ആളാണ് ശശി തരൂര്‍. ഇങ്ങനെയുള്ളൊരാള്‍ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മതനിരപേക്ഷതയുടെ യഥാര്‍ഥ പോരാളിയാണ് രാഹുല്‍. ഇന്ത്യയിലെ ജനകോടികളെ ആകര്‍ഷിക്കാനും അവരുടെ വേദനകള്‍ മനസ്സിലാക്കാനും കഴിയുന്ന നേതാവാണ് രാഹുലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് മുല്ലപ്പള്ളി പരസ്യവിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.