Saturday, January 4, 2025

HomeAmericaഹൂസ്റ്റണിലെ 6 മലയാളി സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ ! മലയാളി വോട്ടർമാരുടെ പിന്തുണ അഭ്യർത്ഥിച്ച്‌ മീറ്റ് ആൻഡ്...

ഹൂസ്റ്റണിലെ 6 മലയാളി സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ ! മലയാളി വോട്ടർമാരുടെ പിന്തുണ അഭ്യർത്ഥിച്ച്‌ മീറ്റ് ആൻഡ് ഗ്രീറ്റ് സമാപിച്ചു

spot_img
spot_img

ജീമോൻ റാന്നി

 ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ വിവിധ സ്ഥാനങ്ങളിലേക്കു മൽസരിക്കുന്ന  6 മലയാളി സ്ഥാനാർത്ഥികളെ ഒരേ വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ മലയാളി സുഹൃത്തുക്കൾ ഒരുക്കിയ  ” മീറ്റ് ആൻഡ് ഗ്രീറ്റ്” ശ്രദ്ധേയമായി. നവംബർ 1 നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ വച്ച് നടന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലേ നിരവധി ആളുകൾ പങ്കെടുത്തു.

കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ മലയാളി വോട്ടർമാരും പോളിങ്ങ് സ്റ്റേഷനുകളിൽ എത്തി എല്ലാ മലയാളി സ്ഥാനാർത്ഥികളെയും വോട്ട്  ചെയ്തു വിജയിപ്പിക്കുന്നതിന്   ശ്രമിക്കണം.അമേരിക്കയിൽ ഒരു നഗരത്തിലും ഇത്രയധികം മലയാളികൾ തിരഞ്ഞെടുപ്പ് രംഗത്തു മൽരിക്കുന്നില്ല എന്നുള്ളത് ഹൂസ്റ്റൺ നഗരത്തെ വ്യത്യസ്ഥമാക്കുന്നു.

തെരഞ്ഞെടുപ്പ് ദിവസമായ നവംബർ 8 ന് വോട്ട് ചെയ്യാമെങ്കിലും കഴിവതും ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തങ്ങളുടെ വോട്ടുകൾ ചെയ്യുവാൻ എല്ലാവരും ശ്രമിക്കണമെന്നു സ്ഥാനാർത്ഥികൾ അഭ്യർത്ഥിച്ചു. നവംബർ 2,3, 4 (ബുധൻ, വ്യാഴം, വെള്ളി) തീയതികളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് ഏർലി വോട്ടിംഗ്.        

ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, കൗണ്ടി കോർട്ട് അറ്റ് ലോ 3 യിലേക്ക് ജഡ്ജ് ജൂലി മാത്യു എന്നിവർ രണ്ടാം പ്രാവശ്യവും വിജയത്തിനായി മാറ്റുരക്കുമ്പോൾ ടെക്സാസ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് ഡിസ്‌ട്രിക്‌ട് 76 സ്ഥാനത്തേക്ക്  ഡാൻ മാത്യുവും 240 ജുഡീഷ്യൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്ജ് സ്‌ഥാനത്തേക്ക്‌ സുരേന്ദ്രൻ കെ.പട്ടേലും ജസ്റ്റിസ് ഓഫ് പീസ് പിസിടി – 2 സ്ഥാനത്തേക്ക് ജെയ്സൺ ജോസഫും ആദ്യ പ്രാവശ്യം ജനവിധി തേടുന്നു.

സ്ഥാനാർത്ഥികൾ എല്ലാവരും പങ്കെടുത്ത ഗ്രീറ്റ് ആൻഡ് മീറ്റിൽ സ്ഥാനാർത്ഥികൾ  അവരുടെ  ആശയങ്ങളും  പ്രവർത്തന വിജയവും മറ്റും പങ്കു വച്ചു.    

സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഒഐസിസി യുഎസ്‌എ ചെയർമാൻ ജെയിംസ് കൂടൽ, ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡണ്ട് അലക്സ് മഠത്തിൽതാഴെ, പ്രമുഖ സാമൂഹ്യ പ്രവർത്തക പൊന്നു പിള്ള, ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡണ്ട് ജോജോ തറയിൽ, പ്രമുഖ മാധ്യമ പ്രവർത്തകരായ സൈമൺ വാളച്ചേരിൽ,ജീമോൻ റാന്നി  തുടങ്ങിയവർ ആശംസകൾ അറിയിച്ച്‌  സംസാരിച്ചു.                

മീറ്റിംഗിന്റെ സംഘാടകനും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ബേബി മണക്കുന്നേൽ സ്വാഗതവും മലയാളി അസ്സോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ
(മാഗ്) മുൻ പ്രസിഡണ്ട് തോമസ് ചെറുകര നന്ദിയും പറഞ്ഞു.  

ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഏബ്രഹാം പറയംകാല എംസിയായി പ്രവർത്തിച്ചു പരിപാടികൾ നിയന്ത്രിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments