തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ സംയുക്തമായി നിവേദനം നല്‍കും.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് നിവേദനം നല്‍കുക. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണയ്ക്കും.
കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.