വാഷിങ്ടണ്‍: അടുത്ത കാലംവരെ ലോകത്ത് മഹാഭീതിയായി പടര്‍ന്ന പ്ലേഗ് തിരിച്ചുവരുന്നു യു.എസ് നഗരമായ കൊളറാഡോയില്‍ 10 വയസ്സുകാരി മരണത്തിന് കീഴടങ്ങിയതോടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ ആദ്യ പ്ലേഗ് മരണം സ്ഥിരീകരിച്ചത്.
ഈ വര്‍ഷം കൊളറാഡോയില്‍ രണ്ടാമത്തെ പ്ലേഗ് കേസാണിതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്തെ അയല്‍
കഴിഞ്ഞ വര്‍ഷം യു.എസില്‍ മൊത്തം അഞ്ചു പേരിലാണ് പ്ലേഗ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
‘കറുത്ത മരണം’ അഥവാ ബ്ലാക് ഡെത്ത് എന്ന പേരില്‍ ലോകമറിഞ്ഞ പ്ലേഗ് ബാധ ദശലക്ഷക്കണക്കിന് പേരുടെ ജീവനെടുത്ത പകര്‍ച്ചവ്യാധിയാണ്. ചെള്ള് പോലുള്ള ചെറുജീവികളില്‍നിന്നും മറ്റുമായി മനുഷ്യരിലേക്ക് പകരുന്ന രോഗം അതിവേഗമാണ് മറ്റുള്ളവരിലെത്തുന്നത്.
ആധുനിക വൈദ്യശാസ്ത്രം ഇതിനെതിരെ ഫലപ്രദമായ മരുന്ന് വികസിപ്പിച്ചതിനാല്‍ മരണ സംഭവങ്ങള്‍ കുറവാണ്. അതിനാല്‍ തന്നെ ഭീതിയുടെ സാഹചര്യവുമില്ല.
ചൈനയിലെ ക്വിന്‍ഹായ് പ്രദേശത്തുനിന്ന് ലോകമെങ്ങും പടര്‍ന്നിരുന്ന പ്ലേഗ് നീണ്ട കാലം ലോകത്തെ ഭീതിയില്‍ നിര്‍ത്തിയ അസുഖമായിരുന്നു.