Friday, November 22, 2024

HomeTechnologyട്വിറ്റര്‍ നീല ടിക്കിന് പണം ഈടാക്കിത്തുടങ്ങി

ട്വിറ്റര്‍ നീല ടിക്കിന് പണം ഈടാക്കിത്തുടങ്ങി

spot_img
spot_img

ട്വിറ്റര്‍ ഉപയോക്താക്കളുടെ പേരിനൊപ്പമുള്ള നീല ടിക്കിന് പ്രതിമാസം എട്ട് ഡോളര്‍ വരിസംഖ്യ ഈടാക്കാനുള്ള പദ്ധതി സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഔദ്യോഗികമായി അവതരിപ്പിച്ചു.

യു.എസ്, യുകെ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നീല ടിക് വാങ്ങാം. ഇന്ത്യയില്‍ ഒരു മാസത്തിനകം അവതരിപ്പിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.

നിലവിലുള്ള നാലര ലക്ഷത്തോളം വെരിഫൈഡ് അക്കൗണ്ടുകളിലെ നീല ടിക്കിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

ലോകത്തിലെ ഏറ്റവും സമ്ബന്നനും ടെസ്‌ല സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് നടപടി. തുക ഈടാക്കുന്ന കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ‘പരാതിയുള്ളവര്‍ക്ക് അതുമായി മുന്നോട്ടുപോകാം. നീല ടിക് ലഭിക്കണമെങ്കില്‍ മാസം എട്ട് അമേരിക്കന്‍ ഡോളര്‍ വീതം നല്‍കേണ്ടി വരും. പണം നല്‍കി ആധികാരിതക ഉറപ്പാക്കൂ’- എന്നായിരുന്നു ട്വീറ്റ്.

പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയാനാണ് ബ്ലൂ ടിക് ഉപയോഗിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments