വാഷിങ്ടന്‍: ട്വിറ്ററിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി മെറ്റയും. 11,000 ലധികം പേരെ കമ്ബനിയില്‍ നിന്ന് പിരിച്ചുവിട്ടു.
13 ശതമാനം പോസ്റ്റുകള്‍ വെട്ടിക്കുറച്ചതായി മെറ്റ പ്രസ്താവനയില്‍ അറിയിച്ചു. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില നടപടികളിലേക്കു നീങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ചെലവ് കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പിരിച്ചുവിടലുകളെന്നാണ് വിവരം.
“ഈ തീരുമാനങ്ങളുടെയും ഞങ്ങള്‍ എങ്ങനെ ഇവിടെയെത്തി എന്നതിന്‍റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയാം, അതിനാല്‍ ബാധിക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നു” സുക്കര്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും കമ്ബനി തീരുമാനിച്ചിട്ടുണ്ട്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്ബളവും സേവനം ചെയ്ത ഓരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്ബളവും നല്‍കുമെന്നും മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം ഓഹരി വിപണി മൂല്യത്തില്‍ 71% നഷ്ടം മെറ്റ ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.